കില്ലര്‍ണിയില്‍ മാന്‍ വേട്ട നിര്‍ത്തണമെന്ന് മൃഗ സംഘടന

കെറി: കില്ലര്‍ണിയില്‍ മാനുകളെ വേട്ടയാടുന്ന പ്രാകൃത നടപടി അവസാനിപ്പിക്കണമെന്ന് വൈല്‍ഡ് ഡീര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇവിടെ കണ്ടുവരുന്ന ചുവന്ന ഇനത്തില്‍പ്പെട്ട മാന്‍ വിളകള്‍ നശിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍  ഇവയെ വെടിവെച്ച് കൊല്ലാന്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് അനുമതി ലഭിച്ചിരുന്നു. ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ വേട്ടക്കാര്‍ മാനുകളെ അനാവശ്യമായി കൊന്നൊടുക്കുന്നതായി സംഘടന ആരോപിച്ചു.

യു.എസ്സില്‍ നിന്നും എത്തിയ സഞ്ചാരി 5000 യൂറോ അടച്ച് വ്യാപാര ആവശ്യത്തിന് മാനുകളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. മാനിന്റെ പ്രജനനം കൂടിയ സമയത്തു അനുവദിച്ച ഈ നിയമം നിര്‍ത്തലാക്കണമെന്ന് മൃഗ സംരക്ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു. കില്ലര്‍ണി മാനിന് 6000 വര്‍ഷത്തെ പാരമ്പര്യമുണ്ടെന്നും 50 വര്‍ഷം മുന്‍പ് ഇവയെ നാശത്തിന്റെ വക്കില്‍ നിന്നും മുക്തമാക്കിയതാണെന്നും മാന്‍ സംഘാടനകള്‍ പറയുന്നു.

ഇപ്പോള്‍ ചുവന്ന മാന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട 700 മാനുകള്‍ മാത്രമേ നിലവിലുള്ളു എന്നും ഇവ കൂടി നശിച്ചാല്‍ റെഡ് ഡീര്‍ വിഭാഗത്തില്‍പ്പെട്ട മാനുകള്‍ അപ്രത്യക്ഷമാകുമെന്നും പറയപ്പെടുന്നു. രാജ്യത്തെ ദേശീയ പാര്‍ക്കുകളും വന്യ ജീവി സങ്കേതങ്ങളും ഇത്തരം ജീവി വര്‍ഗ്ഗത്തിന്റെ സംരക്ഷണം ഉറപ്പു വരുത്തിയെ മതിയാകൂ എന്നാണ് മൃഗ സംരക്ഷക സംഘടനകളുടെ ആവശ്യം.

Share this news

Leave a Reply

%d bloggers like this: