ഇന്ത്യയുടെ തിളക്കം കുറയുന്നു ? ഇത്പാദനത്തില്‍ വമ്പന്‍ ഇടിവാകുമെന്ന് റിസര്‍വ് ബാങ്ക്

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച നിരക്ക് മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക വളര്‍ച്ച 7.1% ആയി കുറയുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നോട്ട്പിന്‍വലിക്കല്‍ മൂലം സാമ്പത്തിക രംഗത്ത് ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ പരിഗണിക്കാതെയുള്ള കണക്കുകളാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നതെന്നും ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ടി.സി.എ ആനന്ദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നോട്ടുനിരോധനം കൊണ്ടുവരുന്നതിനു മുമ്പ് സാമ്പത്തിക വളര്‍ച്ച 7.7% ആയി ഉയരുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ നവംബറിലെ കണക്കുകള്‍ പരിഗണിക്കാതെ തന്നെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടായിരിക്കുന്നു എന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ‘നോട്ടുനിരോധനം സൃഷ്ടിച്ച നെഗറ്റീവ് ഇംപാക്ട് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു.’ സാമ്പത്തിക വിദഗ്ധയായ സുജന്‍ ഹജ്ര പറയുന്നു.

98% പെയ്മെന്റുകളും കറന്‍സി വഴി നടക്കുന്ന രാജ്യത്താണ് സര്‍ക്കുലേഷനിലിരിക്കുന്ന 86% കറന്‍സിയും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിടുന്നത്. ഇത് സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

ആകെ ആഭ്യന്തര ഉല്‍പ്പാദനം 7.1 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നത്. എന്നാല്‍ 18 സാമ്പത്തിക വിദഗ്ധരുടെ സഹയാത്തോടെ ബ്ലുബര്‍ഗ് നടത്തിയ സര്‍വേയില്‍ വളര്‍ച്ച നിരക്ക് 6.8% ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം 7.7 ശതമാനം ആയിരുന്നതില്‍ നിന്നാണ് ഇത്രയും ഇടിയുന്നത്.

നവംബര്‍ 8ാം തിയ്യതിയാണ് 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. സാമ്പത്തിക രംഗത്ത് ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കില്ല എന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ അവകാശവാദം.
എ എം

Share this news

Leave a Reply

%d bloggers like this: