നോര്‍വീജിയന്‍ എയറിന്റെ അയര്‍ലന്‍ഡ്-യു.എസ് യാത്രക്ക് എതിര്‍പ്പുമായി എയര്‍ലൈന്‍ യൂണിയനുകള്‍

ഡബ്ലിന്‍: നോര്‍വീജിയന്‍ എയറിന്റെ കുറഞ്ഞ ചിലവിലുള്ള യു.എസ് യാത്രക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ച് വിവിധ എയര്‍ലൈന്‍ യൂണിയനുകള്‍ രംഗത്തെത്തി. യു.എസ് ആസ്ഥാനമായ ട്രേഡ് യൂണിയനുകളില്‍ നിന്നാണ് എതിര്‍പ്പുകള്‍ ഉയരുന്നത്. യു.എസ് ഫെഡറേഷന്‍ ഓഫ് ലേബര്‍ ഓര്‍ഗനൈസേഷന്‍സ് (AFL-C10 ), എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് ഫ്‌ലൈറ്റ് അറ്റന്‍ഡന്‍സ് തുടങ്ങിയ യൂണിയനുകള്‍ നോര്‍വീജിയന്‍ എയര്‍ലൈനിന് യു.എസ് അനുവദിച്ച പറക്കല്‍ അനുമതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ഇത് കൂടാതെ യു.എസ് കോണ്‍ഗ്രസിലെ 100-ല്‍ പരം മെമ്പര്‍മാരും ഈ അഭിപ്രായത്തോട് യോജിക്കുന്നവരാണ്.

വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് നോര്‍വീജിയന്‍ എയറിനു അയര്‍ലന്‍ഡ്-യു.എസ് യാത്രക്ക് അനുമതി ലഭിക്കുന്നത്. കോര്‍ക്ക്, ഷാനോന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും യു.എസിലേക്ക് യാത്രാനുമതി ലഭിച്ചതോടെ അടുത്ത മാസം മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാകുമെന്ന് നോര്‍വീജിയന്‍ എയര്‍ലൈന്‍സ് അറിയിച്ചിരുന്നു. ഇതിനിടയിലാണ് യൂണിയനുകള്‍ യാത്ര അനുമതിക്കെതിരെ രംഗപ്രവേശനം ചെയ്തത്.

ഇ.യു-യു.എസ് ധാരണ പ്രകാരമുള്ള ഓപ്പണ്‍ സ്‌കൈ യാത്രക്ക് നോര്‍വീജിയന്‍ എയര്‍ സിങ്കപ്പൂരില്‍ നിന്നും വിമാന ജോലിക്കാരെ വാടയ്ക്കു എടുക്കാന്‍ തീരുമാനിച്ചത് യു.എസ്സില്‍ ഉള്ളവരുടെ ജോലി സാധ്യത കുറയ്ക്കുമെന്നാണ് യൂണിയനുകളുടെ വാദം. മാത്രമല്ല യു.എസ്-ഇ.യു ഉടമ്പടികള്‍ക്ക് ഘടക വിരുദ്ധമായ തീരുമാനമാണ് ഇതെന്നും ഇവര്‍ ആരോപിക്കുന്നു. കുറഞ്ഞ ചെലവില്‍ വിമാനയാത്ര സാധ്യമാക്കുന്ന അയര്‍ലന്‍ഡ്-യു.എസ് യാത്ര യു.എസ് വിമാന കമ്പനികളുടെ അയര്‍ലന്‍ഡ് മാര്‍ക്കറ്റ് ഇല്ലാതാക്കുമെന്നും വാദമുണ്ട്.

എന്നാല്‍ ഈ വാദങ്ങളെ എല്ലാം ശക്തമായി എതിര്‍ക്കുകയാണ് നോര്‍വീജിയന്‍ എയര്‍. തങ്ങളുടെ എയര്‍സര്‍വീസില്‍ യു.എസ് ക്യാബിന്‍ ക്രൂ ധാരാളമുണ്ടെന്നും അയര്‍ലന്‍ഡ്-യു.എസ് യാത്രയില്‍ 150 യു.എസ് ചിലിക്കാരെ തീരുമാനിച്ചതായും അറിയിച്ചു. കൂടാതെ എഡിന്‍ബര്‍ഗിലും 130 യു.എസ് ജോലിക്കാരെ നിയമിക്കാനും തീരുമാനിച്ചു. ട്രാന്‍സ് അറ്റ്‌ലാന്റിക് യാത്രയിലൂടെ യൂറോപ്-യു.എസ് മാര്‍ക്കറ്റുകള്‍ക്ക് ഒരുപോലെ ഗുണമുണ്ടാകുന്ന പദ്ധതിയാണിതെന്നും നോര്‍വീജിയന്‍ പ്രതിനിധികള്‍ അഭിപ്രായപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: