കാഴ്ചശക്തി തിരിച്ചുകിട്ടിയെന്ന വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ച് വൈക്കം വിജയലക്ഷ്മി

വൈക്കം: ഗായിക വൈക്കം വിജയലക്ഷ്മിക്ക് കാഴ്ചശക്തി വീണ്ടുകിക്കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ തനിക്ക് കാഴ്ച ശക്തി തിരിച്ചു കിട്ടിയിട്ടില്ലെന്നും താന്‍ ചികിത്സയിലാണെന്നും ഗായിക വ്യക്തമാക്കി. വിജയലക്ഷ്മിയും അച്ഛനും ചേര്‍ന്ന് നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ഇവര്‍ പറഞ്ഞു. കാഴ്ച ശക്തി ഇല്ലാത്ത ഗായികക്ക് നേരിയ തോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചെന്നും വാര്‍ത്തയുണ്ടായിരുന്നു. പ്രകാശം തിരിച്ചറിയാനും നിഴലുപോലെ വസ്തുക്കളെ കാണാന്‍ കഴിയുമെന്നുമൊക്കെയായിരുന്നു മാധ്യമങ്ങളില്‍ വന്ന വ്യാജ വാര്‍ത്ത.

താന്‍ ഹോമിയോ മരുന്ന് കഴിച്ചു വരികയാണെന്നും ട്യൂബ് ലൈറ്റിലേക്ക് നോക്കുമ്പോള്‍ നേരിയ തോതില്‍ ഒരു വെളിച്ചം തോണുന്നുണ്ടെന്നും ഇതിനര്‍ത്ഥം തനിക്ക് കാഴ്ച ശക്തി വീണ്ടുകിട്ടി എന്നല്ല എന്നും വിജയലക്ഷ്മി അഭിപ്രായപ്പെടുന്നു. ഒരു മാസം ഒരു ഡോസ് എന്ന രീതിയില്‍ ആകെ 100 ഡോസ് മരുന്നാണ് തനിക്ക് ചികിത്സക്കായി ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതില്‍ 10 ഡോസ് കഴിഞ്ഞു. ചികിത്സക്കിടയില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ തന്നെയും, ചികിത്സിക്കുന്ന ഡോക്ടറെയും പ്രതിരോധത്തിലാക്കുന്നുണ്ടെന്നും ഗായിക പരാതിപ്പെടുന്നു. കാഴ്ച ലഭിച്ചോ എന്നറിയാന്‍ ഇവരെത്തേടി എത്തുന്ന ഫോണ്‍ വിളികള്‍ നിരവധിയാണെന്നും വിജയലക്ഷ്മി പറയുന്നു.

Share this news

Leave a Reply

%d bloggers like this: