വിഷാദം പൊണ്ണത്തടിപോലെ മാരകമായത്, അഞ്ചിലൊന്ന് ഹൃദയാഘാതത്തിനും കാരണം മാനസികാരോഗ്യ പ്രശ്നങ്ങള്‍

പൊണ്ണത്തടിയും അമിത രക്തസമ്മര്‍ദ്ദവും പോലെ വിഷാദവും നിങ്ങളുടെ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തല്‍. അടുത്തിടെ നടന്ന ഒരു പഠനത്തില്‍ പറയുന്നത് പതിനഞ്ച് ശതമാനം ഹൃദയാഘാതത്തിന് പിന്നിലും വിഷാദരോഗമാണ് എന്നാണ.് പൊണ്ണത്തടി മൂലം 21 ശതമാനം ഹൃദയാഘാതങ്ങളും അമിത രക്തസമ്മര്‍ദ്ദം മൂലം 8.4 ശതമാനം ഹൃദയാഘാതങ്ങളും നടക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ലോകത്താകമാനം 350 മില്യണ്‍ ആളുകള്‍ വിഷാദ രോഗത്തിന്റെ പിടിയിലാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് പിന്നില്‍ വിഷാദം ഒരു പ്രധാനപ്പെട്ട ഘടകമാണ് എന്ന് പഠനം നടത്തിയ മ്യൂണിച്ച് ടെക്നിക്കല്‍ യൂണിവേഴിസ്റ്റിയിലെ പ്രൊഫസര്‍ കാള്‍ ഹെനിസ് ലാഡ്്വിഡ് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ പത്ത് വര്‍ഷമായി 45 നും 74 നും ഇടയില്‍ പ്രായമുല്ള 3,428 പുരുഷ രോഗികളിലാണ് പ്രൊഫസര്‍ ലാഡ്വിഗ് പഠനം നടത്തിയത്. അമിത രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, പുകവലി, പൊണ്ണത്തടി എന്നിവ പോലെ തന്നെ വിഷാദവും ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് എന്ന് അദ്ദേഹം ഇക്കാലയളവില്‍ കണ്ടെത്തി.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: