രാജ്യത്ത് ആയിരം നോട്ടുകള്‍ വീണ്ടും ഇറക്കുന്നു

ന്യൂഡല്‍ഹി: അസാധുവാക്കിയ ആയിരം രൂപയുടെ നോട്ടും തിരിച്ചു വരുന്നു. രാജ്യത്തെ പണപ്രതിസന്ധി പരിഹരിക്കാനാണ് 500 നോട്ടിന് പിന്നാലെ 1000 നോട്ടിന്റേയും അച്ചടി ആരംഭിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്. പഴയ 1,000, 500 രൂപ നോട്ടുകളുടെ നിരോധനത്തിനു ശേഷം ഇറക്കിയ 2000 രൂപ, 500 രൂപ കറന്‍സികളിലേതെങ്കിലും ഒന്നിന്റെ വലുപ്പത്തിലാകും ഇതെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

നോട്ടിനു കൂടുതല്‍ സുരക്ഷാ ഘടകങ്ങളുമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇവ അച്ചടിച്ച് എന്നു എത്തിക്കുമെന്നു സൂചനയില്ല. നവംബര്‍ എട്ടിന് 500 രൂപ, 1000 രൂപ കറന്‍സികള്‍ റദ്ദാക്കിയ ശേഷം 2000 രൂപ, 500 രൂപ കറന്‍സികള്‍ അച്ചടിച്ചിറക്കിയിരുന്നു.

ഇതു റദ്ദാക്കപ്പെട്ട കറന്‍സികളേക്കാള്‍ ചെറുതായിരുന്നു. നോട്ടുകളുടെ വലിപ്പക്കുറവുമൂലം എടിഎമ്മുകളിലെ കറന്‍സി അറകള്‍ പുനര്‍ ക്രമീകരിക്കേണ്ടിവന്നു. അതിനുവേണ്ടി വന്ന കാലതാമസം കറന്‍സി ദൗര്‍ലഭ്യത്തിന് കാരണമായി. 15.44 ലക്ഷം കോടി രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ചതിനു ശേഷം രാജ്യത്ത് അച്ചടിച്ച് ഇറക്കിയത് വളരെ കുറച്ച് കറന്‍സികള്‍ മാത്രമാണ് ഇത് വന്‍ പണലഭ്യതക്കുറവാണ് ഉണ്ടാക്കിയത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: