ഫ്രാന്‍സില്‍ മേരി ലീ പെങ്ങ് ഒന്നാമതെന്ന് സര്‍വേ,പ്രസിഡന്റായാല്‍ ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയന്‍ വിട്ടേക്കും?

 

ഡബ്ലിന്‍:യൂറോപ്പില്‍ ആകമാനം വളരുന്ന കടുത്ത വലതു പക്ഷവികാരത്തിന്റെ മാറ്റൊലൊയില്‍ ഫ്രാന്‍സില്‍ മേരീ ലീ പെങ്ങ് അഭ്പ്രായ വോട്ടില്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്.

ഭീകരാക്രമണങ്ങളില്‍ വിറച്ച ഫ്രാന്‍സില്‍ വലതു പക്ഷത്തിന്റെ വളര്‍ച്ച കഴിഞ്ഞതാനും വര്‍ഷങ്ങളായി വമ്പന്‍ വേഗതിയില്‍ ആയിരുന്നു.കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാമത്തെ സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ദേശീയ മുന്നണിയുടെ നേതാവ് മേരീ ലീ പെന്‍ ഈ വര്‍ഷം നടക്കുന്ന ഫ്രഞ്ച് തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തില്‍ ഏറ്റവും മുന്നിലെന്ന് സര്‍വേ ഫലങ്ങള്‍ പുറത്ത് വന്നു.25 മുതല്‍ 26 ശതമാനം വരെയാണ് ഇവരുടെ ജന പിന്തുണ.രണ്ടാം സ്ഥാനത്ത് തൊട്ടടുത്തായി യാഥാസ്ഥിതിക പാര്‍ട്ടിയുടെ നേതാവ് ഫ്രാന്‍സികോ ഫില്ലന്‍ 23 25 ശതമാനം പിന്തുണയില്‍ ആണ്.എന്നാല്‍ ഡിസംബര്‍ ആദ്യ വാരത്തില്‍ നടന്ന വോട്ടെടുപ്പുകളില്‍ മുന്നിലായിരുന്ന ഫില്ലന്റെ ജന സമ്മതിയില്‍ ഇടിവ് വന്നാതായാണ് പ്രമുഖ സര്‍വേ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രമുഖരില്‍ പലരും മേരി ലീ പെങ്ങിനെതിരായി നില കൊള്ളുന്ന കാഴ്ച്ചയാണ് ഫ്രാന്‍സില്‍.എന്നാല്‍ രാജ്യം മറ്റൊരു അമേരിക്കന്‍ തിരഞ്ഞെടുഫലത്തിലേയ്ക്ക് പോയേക്കുമെന്ന വിലയിരുത്തലിനാണ് രാഷ്ട്രീയ നിരീക്ഷകര്‍.

കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടിനെ പിന്തുണയ്ക്കുന്ന മേരിക്ക് ഫ്രാന്‍സിലെ കത്തോലിക്കാ വിഭാഗത്തിലെ വലിയ വിഭാഗത്തിന്റെ പിന്തുണ ഉണ്ട്.മിശ്ര സംസ്‌കാരത്തിനോട് എതിര്‍പ്പുള്ള ഫ്രാന്‍സിസ്‌കോസ് ഫില്ലന്‍ യാഥാസ്ഥിതിക പാര്‍ട്ടിയുടെ സ്ഥാനാര്‍ത്തായ സമയം ഒരു വിഭാഗം ഫില്ലനെ പിന്തുണച്ചതിനാല്‍ മേരി ലീ പെന്‍ രണ്ടാം സ്ഥാനത്തായിരുനു.

മേരി ലീ പെന്‍ വിജയം സംഭവിക്കുകയാണെങ്കില്‍ ജര്‍മ്മനി മാത്രമാകും യൂറോപ്പിലെ പ്രമുഖ രാജ്യമായി അവശേഷിക്കുന്നത്.യൂറോപ്യന്‍ യൂണിയന്റെ തെറ്റായ തീരുമാനങ്ങള്‍ക്ക് ജന പിന്തുണ ഇല്ലായിരുന്നു എന്നാണ് സമീപ കാല തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍ നല്‍കുന്നത്.

Share this news

Leave a Reply

%d bloggers like this: