പണിമുടക്കിന് ഒരുങ്ങി ബസ് ഐറാന്‍;ചര്‍ച്ചകളില്‍ ഇടപെടില്ലെന്ന് ലേബര്‍ കോടതി

ഡബ്ലിന്‍ : ബസ് ഐറാനും യൂണിയനും തമ്മിലുള്ള ബസ് റൂട്ടുകള്‍ വെട്ടിച്ചുരുക്കുന്നതുമായുള്ള വിഷയത്തില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച് ലേബര്‍ കോടതി. ബസ് യൂണിയനുകള്‍ ആവശ്യപ്പെടുന്ന ഇരുപത്തതൊന്ന് ശതമാനം വേതന വര്‍ധന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് ബസ് ഐറാന്‍ വ്യക്തമാക്കി. കമ്പനി നേരിടുന്ന സാമ്പത്തീക പ്രതിസന്ധി അത്ര വലുതാണെന്നും ഇക്കാര്യത്തില്‍ സമവായം പ്രതീക്ഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് ബസ് ഐറാന്‍. അതേസമയം റൂട്ടുകള്‍ വെട്ടിച്ചുരുക്കുമ്പോള്‍ ഉണ്ടാകുന്ന തൊഴില്‍ നഷ്ടം അംഗീകരിക്കാന്‍ ബസ് ജീവനക്കാര്‍ തയ്യാറെടുത്തിട്ടില്ലെന്ന് നാഷണല്‍ ബസ് & റെയില്‍ യൂണിയന്‍ നേതാവ് ഡെര്‍മോര്‍ട്ട് ഒലേറി അഭിപ്രായപ്പെട്ടു.

ബസ് ഐറാനും യൂണിയനും തമ്മില്‍ കടുംപിടുത്തം തുടരുന്നതിനിടയില്‍ തൊഴില്‍ തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് പറഞ്ഞ് ലേബര്‍ കോടതിയും കൈയിഴിഞ്ഞതോടെ പ്രശനം പരിഹരിക്കപ്പെടാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. എക്‌സ്പ്രസ് റൂട്ടുകള്‍ ബസ് ഐറാന് വന്‍ സാമ്പത്തീക ബാധ്യത സൃഷ്ടിക്കുന്നതിനാല്‍ ഈ ഓട്ടം നിര്‍ത്തിവയ്ക്കാന്‍ തയ്യാറെടുക്കുകയാണെന്ന് കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകള്‍ പുറത്തുവര്‍ന്നിരുന്നു. ജീവനക്കാര്‍ക്ക് വേതനം കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ശമ്പള വ്യവസ്ഥയില്‍ കുറവ് വരുത്തിയാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയുള്ളുവെന്നുമുള്ള ബസ് ഐറാന്റെ നിലപാട് ജീവനക്കാര്‍ക്കിടയില്‍ രൂക്ഷ വിമര്ശനത്തിന് ഇടയാക്കിയിരുന്നു. ബസ് ജീവനക്കാരുടെ ശമ്പള വ്യവസ്ഥ പുനഃസ്ഥാപിച്ചില്ലായെങ്കില്‍ വ്യാവസായിക പണിമുടക്ക് പ്രതീക്ഷിക്കാമെന്നും യൂണിയനുകള്‍ വ്യക്തമാക്കി.

 
എ എം

Share this news

Leave a Reply

%d bloggers like this: