ഗാല്‍വേ റോഡ് നവീകരണത്തിന് 22 യൂറോ മില്യണ്‍ പ്രഖ്യാപിച്ചു

ഗാല്‍വേ സിറ്റി കൗണ്ടികളിലെ ലോക്കല്‍ റോഡ് നവീകരണത്തിന് 22 മില്യണ്‍ യൂറോ അനുവദിച്ച് ഗതാഗത മന്ത്രി ഷെയിന്‍ റോസ്. 2017 ലേക്കുള്ള 324 മില്യണ്‍ യൂറോ നിക്ഷേപത്തിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. ഗാല്‍വേ കൗണ്ടി കൗണ്‍സില്‍ ഈ ഇനത്തില്‍ 19.5 മില്യണ്‍ യൂറോ ലഭ്യമാക്കും. ഗാല്‍വേ കൗണ്ടിയില്‍ പാലത്തിന്റെ നിര്‍മ്മാണത്തിനും ഈ തുക ഉപയോഗപ്പെടുത്തും. ഫിന്‍ബിന്‍സ്, ബാലിനാക്ക്, ബെല്ലിഗ്ലുനിന്‍ എന്നിവിടങ്ങളിലെ പാലങ്ങളാണ് നവീകരിക്കുന്നത്.

ഗാല്‍വേ നഗരത്തിലും 100,000 യൂറോ ചെലവിട്ട് പാലങ്ങള്‍, റോഡുകള്‍ തുടങ്ങിയവ പുനരുദ്ധരിക്കുമെന്ന് ലോക്കല്‍ അതോറിറ്റി അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗാല്‍വേ സിറ്റിയിലെ പല റോഡുകളും പൊട്ടിപൊളിഞ്ഞ നിലയിലായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് വാഹനമോടിക്കുന്നവരും ഗതാഗത വകുപ്പിന് പരാതികള്‍ സമര്‍പ്പിച്ചിരുന്നു.

അനുവദിക്കപ്പെട്ട തുകയില്‍ ഗാള്‍വേയിലെ ഏറെക്കുറെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് കണക്കാക്കുന്നതായി ലോക്കല്‍ അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
എ എം

Share this news

Leave a Reply

%d bloggers like this: