ശക്തമായ കാറ്റിന് സാധ്യത; ഐറിഷ് തീര പ്രദേശങ്ങളില്‍ യെല്ലോ വാണിങ് പുറപ്പെടുവിച്ചു

അയര്‍ലണ്ടിന്റെ തീരപ്രദേശ കൗണ്ടികളില്‍ മെറ്റ് ഐറാന്‍ യെല്ലോ വാണിങ് പുറപ്പെടുവിച്ചു. രാജ്യത്ത് തെക്കന്‍ കാറ്റ് മണിക്കൂറില്‍ 46 കി.മി വേഗതയില്‍ വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്ന് പകല്‍ മുതല്‍ വീശിയടിക്കുന്ന കാറ്റ് വൈകുന്നേരങ്ങളില്‍ അതിശക്തമാകുമെന്നാണ് സൂചന. നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് യെല്ലോ വാണിങ് പുറപ്പെടുവിച്ചിരിക്കുന്നത്.

ശക്തമായ കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ബീച്ചുകളില്‍ എത്തുന്നവര്‍ കോസ്റ്റ് ഗാര്‍ഡിന്റെ നിര്‍ദ്ദേശമില്ലാതെ കടലില്‍ ഇറങ്ങാന്‍ പാടുള്ളതല്ല. തെക്ക്-കിഴക്ക് ദിശയില്‍ വീശുന്ന കാറ്റ് പടിഞ്ഞാറന്‍ മേഖലയിലേക്ക് പതിയെ വഴിമാറുമെന്ന് കണക്കാക്കപ്പെടുന്നതായും കാലാവസ്ഥ വിഭാഗം അറിയിച്ചു.

 
എ എം

Share this news

Leave a Reply

%d bloggers like this: