ട്രംപ് വിരുദ്ധന്‍ ഫ്രാങ്ക് വാള്‍ട്ടര്‍ ജര്‍മ്മനിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ബര്‍ലിന്‍: ജര്‍മ്മനിയുടെ പന്ത്രണ്ടാമത് പ്രസിഡന്റായി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീമയര്‍ തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ വിദേശകാര്യ മന്ത്രിയായ ഫ്രാങ്ക് 931 വോട്ടുകള്‍ നേടിയാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ച മെര്‍ക്കലിന്റെ ഭരണസഖ്യത്തിനോട് ആഭിമുക്യമ് പുലര്‍ത്തുന്ന ഫ്രാങ്ക് രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്താനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമാകുമെന്നും വ്യക്തമാക്കി.

സോഷ്യല്‍ ഡെമോക്രാറ്റിക് പക്ഷത്തുള്ള പ്രസിഡന്റ് മെര്‍ക്കലില്‍ന്റെ സെന്റര്‍-റൈറ്റ് സെന്റര്‍-ലെഫ്റ്റ് നേതൃത്വത്തിന് മുതല്കൂട്ടായിരിക്കും. ബ്രിട്ടന്റെ ബ്രക്സിറ്റ് നിലപാടുകളോട് യോജിക്കുന്ന ഫ്രാങ്ക് പക്ഷെ ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ സ്റ്റീമയറിന്റെ വിജയത്തില്‍ അഭിമാനം അറിയിക്കുന്നതിനോടൊപ്പം റഷ്യയിലേക്ക് ക്ഷണിക്കുക കൂടി ചെയ്തിരിക്കയാണ്.

Share this news

Leave a Reply

%d bloggers like this: