എന്‍.ആര്‍.ഐ ദമ്പതികള്‍ ദത്തെടുത്ത മകനെ ഇന്‍ഷുറന്‍സ് തുകയ്ക്കുവേണ്ടി കൊലപ്പെടുത്തി

ദത്തെടുത്ത മകന്റെ പേരില്‍ വന്‍ തുകയുടെ ഇന്‍ഷുറന്‍സ് പോളിയെടുത്തു കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ലണ്ടനിലെ ഇന്ത്യന്‍ ദമ്പതികള്‍ പ്രതിസ്ഥാനത്ത്. ലണ്ടനില്‍ താമസിക്കുന്ന ആര്‍തി ലോക്നാഥ് (53), ഭര്‍ത്താവ് കണ്‍വാല്‍ജിത് സിങ് രാജിത (28) എന്നിവരാണ് വളര്‍ത്തു മകനായ ഗോപാലിനെ (13) കൊലപ്പെടുത്തിയതെന്നു ഗുജറാത്ത് പോലീസ് പറഞ്ഞു.

5 ലക്ഷം രൂപയ്ക്ക് ദമ്പതികള്‍ ഏര്‍പ്പാടാക്കിയ വാടകഗുണ്ടകളാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. രാജ്കോട്ടില്‍ ആശുപത്രിയിലായിരുന്ന ഗോപാല്‍ തിങ്കളാഴ്ചയോടെയാണ് മരണപ്പെട്ടത്. നിതീഷ് എന്നയാള്‍ പിടിയിലായതോടെയാണ് കൊലക്കു പിന്നില്‍ ഇന്ത്യന്‍ ദമ്പതികള്‍ തന്നെയാണ് എന്ന വിവരം പോലീസിനു ലഭിക്കുന്നത്.

കൊന്നു പണം തട്ടാനായി 2015 ലാണ് കുട്ടിയെ ദത്തെടുത്ത്. നിതീഷിന്റെ സഹായത്തോടെ ആയിരുന്നു ദമ്പതികള്‍ ഗോപാലിനെ ദത്തെടുക്കുകയും ഇതിന് ശേഷം കുട്ടിയുടെ പേരില്‍ വന്‍തുകയ്ക്ക് ഇന്‍ഷുറന്‍സ് എടുത്തതും. 1.2 കോടിയുടെ ഇന്‍ഷുറന്‍സ് ആണ് ഗോപാലിന്റെ പേരിലെടുത്തത്. പിന്നീട് ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 2015 മുതല്‍ തന്നെ കുട്ടിയെ വധിക്കാന്‍ ദമ്പതികള്‍ പദ്ധതിയിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി എട്ടിന് രാത്രി ബൈക്കിലെത്തിയ ക്വട്ടേഷന്‍ സംഘമാണ് ജുനാഗഢ് ജില്ലയിലെ കേശോദ് എന്ന സ്ഥലത്തു വച്ച് ഗോപാലിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.

നിതീഷ് തിങ്കളാഴ്ച പിടിയിലായതോടെയാണ് മനസ്സാക്ഷിയെ നടുക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ലണ്ടനിലുള്ള ആര്‍തി ലോക്നാഥ് , കണ്‍വാല്‍ജിത് സിങ് രാജിത എന്നിവരെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി പൊലീസ് പറഞ്ഞു.

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: