ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കൊല്ലപ്പെട്ട നിലയില്‍

സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിം ജോങ് നാം (45) മലേഷ്യന്‍ എയര്‍പോര്‍ട്ടില്‍ കൊല്ലപ്പെട്ടു. വിഷാംശം ഉള്ളില്‍ചെന്നതാണ് മരണകാരണമായി പുറത്തു വരുന്ന അഭ്യൂഹങ്ങള്‍. നാമിന്റെ മരണത്തില്‍ രണ്ട് യുവതികള്‍ക്ക് പങ്കുള്ളതായും ഇവര്‍ വിഷ സൂചികള്‍ കുത്തിവെച്ച് കൊലനടത്തി കടന്നുകളഞ്ഞെന്നും കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കയാണ്. അവശ നിലയില്‍ കണ്ടെത്തിയ നാമിനെ ക്വലാലംപൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉത്തര കൊറിയന്‍ ഭരണകൂടവുമായി ബന്ധം പുലര്‍ത്താതിരുന്ന നാം ചൈനയിലാണ് താമസിച്ചിരുന്നത്. മരണകാരണം അറിയിച്ചുള്ള ഔദ്യോഗിക വിവരം മലേഷ്യ ഉടന്‍ പുറത്തു വിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഇല്ലിന്റെ മൂത്ത മകനായിരുന്നു നാം. വ്യാജ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുടുങ്ങിയതിനാല്‍ പിതാവിന് ശേഷം കിരീടാവകാശിയായി മാറാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഉത്തരകൊറിയന്‍ ഭരണം ജോങ് ഉന്നിന്റെ കൈകളില്‍ എത്തിച്ചേരുകയായിരുന്നു. ശത്രുതയുള്ളവര്‍ക്കെതിരെ പ്രാകൃത ശിക്ഷാ നടപടികള്‍ക്ക് കുപ്രസിദ്ധി നേടിയ കൊറിയന്‍ ഭരണാധികാരികളെ പിന്തുടര്‍ന്ന് തന്നെയായിരുന്നു ജോങ് ഉന്നിന്റെ ഭരണ നിര്‍വഹണവും. ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ശത്രു സ്ഥാനത്ത് പ്രതിഷ്ഠിച്ച സ്വന്തം അമ്മാവനെ പട്ടികൂട്ടിലിട്ട് പട്ടിയെകൊണ്ട് കടിച്ച് കൊല്ലിച്ച ഉന്നിന്റെ നടപടിയെ ലോക രാജ്യങ്ങള്‍ അപലപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: