ശശികല കോടതിയില്‍ കീഴടങ്ങി

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിചാരണ കോടതിയുടെ ശിക്ഷാ നടപടികള്‍ ശരിവെച്ച സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് ശശികല പരപ്പന അഗ്രഹാര കോടതിയില്‍ കീഴടങ്ങി. സുപ്രീം കോടതി ജസ്റ്റിസുമാരായ പി.സി ഘോഷ്, ജസ്റ്റിസ് അമിതവ് റായ് അംഗമായ ബഞ്ചിന്റെ ഉത്തരവ് അനുസരിച്ച് കീഴടങ്ങാന്‍ സമയം അനുവദിക്കപ്പെടണമെന്ന് കാണിച്ച് ശശികലയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചെങ്കിലും അത് തള്ളിയ കോടതി ഉടന്‍ കീഴടങ്ങണമെന്നു അറിയിക്കുകയായിരുന്നു. ശശികലക്കൊപ്പം ഇലവരശിയും, സുധാകരനും കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ട്.

തമിഴ്നാട് മുഖ്യമന്ത്രിപഥത്തിലിരുന്ന നാളുകളില്‍ ജയലളിത കോടികള്‍ സമ്പാദിച്ചെന്നു കാണിച്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച ബി.ജെ.പി വക്താവ് സുബ്രമണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ശശികലക്കും കൂട്ടര്‍ക്കുമെതിരെ നടപടി ആരംഭിക്കുന്നത്. കോടതി വിധി പ്രകാരം 4 വര്‍ഷം കഠിന തടവ്, 10 കോടി രൂപ പിഴ തുടങ്ങിയ ശിക്ഷകളാണ് ശശികലയെ കാത്തിരിക്കുന്നത്. കൂടാതെ 10 വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല. ജയലളിതയുടെ ശവകുടീരത്തിലെത്തി പ്രാര്‍ത്ഥന നടത്തിയശേഷമാണ് ശശികലയുടെ നാടകീയമായ കീഴടങ്ങല്‍. ഇവര്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും കോടതിയിലെത്താന്‍ ശശികലക്ക് അകമ്പടി സേവിച്ചു.

Share this news

Leave a Reply

%d bloggers like this: