തെരുവുകളില്‍ ഉറങ്ങുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധനവ്

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വീടില്ലാത്ത കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കയാണ്. കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബര്‍ണാര്‍ഡോസിന്റെ കണക്കുകള്‍ പ്രകാരം തെരുവുകളില്‍ അന്തിയുറങ്ങുന്നവരുടെ നിരക്ക് 59 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. 2015 ഡിസംബറില്‍ 1616 കുട്ടികള്‍ സ്വന്തമായി വീടില്ലാത്തവര്‍ ആയിരുന്നപ്പോള്‍ 2016 അവസാനത്തോടെ 2,505 കുട്ടികള്‍ വീടില്ലാത്തവരാണ്.

വീടില്ലാത്ത മുതിര്‍ന്നവരുടെ നിരക്ക് ദേശീയതലത്തില്‍ 28 ശതമാനം വര്‍ദ്ധിച്ചതായും ബര്‍ണാര്‍ഡോസ് അറിയിച്ചു. വാടക വീടുകളില്‍ പോലും താമസിക്കാന്‍ കഴിയാത്തവരാണ് തെരുവുകളില്‍ ഉറങ്ങുന്നവരെന്ന് ചാരിറ്റിയുടെ സി.ഇ.ഓ ഫര്‍ഗസ് ഫിന്‍ലെ വ്യക്തമാക്കി. അയര്‍ലണ്ടില്‍ ക്രിസ്മസിന് മുന്‍പുള്ള ആഴ്ചകളില്‍ 7148 പേര്‍ എമര്‍ജന്‍സി താമസ സ്ഥലങ്ങളില്‍ അഭയം പ്രാപിച്ചിരുന്നു.

ഓരോ വര്‍ഷവും വീടില്ലാത്തവരുടെ നിരക്ക് 36 ശതമാനം വീതം വര്‍ദ്ധിച്ചുവരികയാണ്. സര്‍ക്കാരിന്റെ ഭവന പദ്ധതികളൊന്നും വീടില്ലാത്തവര്‍ക്ക് സഹായകമാകുന്നില്ലെന്നും സംഘടനാ കുറ്റപ്പെടുത്തുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: