റോസ്‌കോമണില്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി തീരെ അപര്യാപ്തം

റോസ്‌കോമണ്‍: അയര്‍ലന്‍ഡില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്ത കൗണ്ടികളില്‍ മുന്നില്‍ നില്‍ക്കുന്നത് റോസ്‌കോമണ്‍ കൗണ്ടിയാണ്. രാജ്യത്തെ ബിസിനസ് ഗ്രൂപ്പായ Ibec 31 ലോക്കല്‍ അതോറിറ്റിയെ കേന്ദ്രീകരിച്ച് നടത്തിയ പഠനമാണ് ഈ റിപ്പോര്‍ട്ടിന് പിന്നില്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്യൂണിക്കേഷന്റെ കണക്കനുസരിച്ച് ദേശീയതലത്തില്‍ 57 ശതമാനം പ്രദേശങ്ങളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ലഭ്യമാണ്.

ദേശീയ ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ ഭാഗമായ 43 ശതമാനം സ്ഥലങ്ങളില്‍ സ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഗവണ്മെന്റ് സബ്സിഡിയുടെ നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 2020-ഓടെ ലക്ഷ്യം കാണേണ്ട ഈ പദ്ധതി 2022 വരെ നീട്ടാനും ഐറിഷ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

ഡബ്ലിനില്‍ 99 ശതമാനം പ്രദേശങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാകുമ്പോള്‍ റോസ്‌കോമണില്‍ ഇത് 36 ശതമാനം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. കിഴക്കന്‍ കൗണ്ടികളെ അപേക്ഷിച്ച് പടിഞ്ഞാറന്‍ മേഖലകളില്‍ സ്പീഡ് വളരെ കുറവാണ്. മയോവിലും, ലിട്രിമിലും 40 ശതമാനം മാത്രമാണ് ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി. വ്യാപാരങ്ങളും, സാധന-സേവന വ്യവസ്ഥകളും ഡിജിറ്റലൈസ് ചെയ്യപ്പെടുമ്പോള്‍ പ്രാദേശികമായ ഈ വ്യത്യാസങ്ങള്‍ വികസനത്തിന് തടസം നില്‍ക്കുമെന്ന് lbec ചൂണ്ടിക്കാട്ടുന്നു.

Share this news

Leave a Reply

%d bloggers like this: