ചന്ദ്രനിലേക്കുള്ള ആദ്യ ടൂറിസ്റ്റ് സഞ്ചാരം അടുത്തവര്‍ഷംതന്നെ

ചന്ദ്രനിലേക്കുള്ള ടൂറിസ്റ്റുകളെ അയയ്ക്കാനുള്ള സ്വകാര്യബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സിന്റെ പദ്ധതി അടുത്തവര്‍ഷം യാഥാര്‍ഥ്യമാകും. നാസ വികസിപ്പിക്കുന്ന ബഹിരാകാശവാഹനത്തിലായിരിക്കും ഉല്ലാസയാത്ര.
ഉല്ലാസയാത്ര ഒരാഴ്ചയോളം നീണ്ടുനില്‍ക്കും. സ്‌പേസ് എക്‌സിന്റെ സിഇഒ ഇലോണ്‍ മസ്‌കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ ഉല്ലാസയാത്രയില്‍ ആരാണു പോകുന്നതെന്നു വ്യക്തമാക്കാന്‍ മസ്‌ക് തയാറായില്ല. എന്നാല്‍ ഹോളിവുഡിലുള്ള ആരും ആയിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉല്ലാസയാത്രയ്ക്കു മുമ്പായി യാത്രികര്‍ക്ക് കഠിന പരിശീലനമുണ്ടാകും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കാനാണു സ്‌പേസ് എക്‌സ് ആലോചിക്കുന്നത്.
രണ്ടു പേരടങ്ങുന്ന യാത്രികസംഘത്തിന് ഭൂമിയില്‍നിന്നു ചന്ദ്രോപരിതലത്തിലെത്താന്‍ 4,80,000 ലക്ഷം മുതല്‍ 6,40,000 കിലോമീറ്റര്‍ വരെയാണ് യാത്രചെയ്യേണ്ടിവരിക. ചന്ദ്രനിലേക്ക് ഉല്ലാസയാത്ര പോകുന്ന ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് ഈ വര്‍ഷാവസാനം പരീക്ഷിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

 

എ എം

Share this news

Leave a Reply

%d bloggers like this: