ഒളിച്ചോടൂ അല്ലെങ്കില്‍ സ്വയം പെട്ടിത്തെറിക്കൂ; പരാജയ ഭീതിയില്‍ ഐഎസ് നേതാവ്

ബാഗ്ദാദ്: ഇറാഖില്‍ പാരാജയപ്പെട്ടുവെന്ന് ഐഎസ് സംഘടനയുടെ സ്വയം പ്രഖ്യാപിത ഖലീഫ അബൂബക്കര്‍ അല്‍ ബാഗ്ദാദി. ഇതിനെ തുടര്‍ന്ന് ഇറാഖില്‍ തുടരുന്ന വിദേശ ജിഹാദികള്‍ അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി പോകണമെന്നും അല്ലെങ്കില്‍ സ്വയം പൊട്ടിത്തെറിക്കണമെന്നും ബാഗ്ദാദി വിടചൊല്ലല്‍ പ്രസംഗത്തില്‍ ആവശ്യപ്പെട്ടുവെന്ന് അല്‍സുമാരിയ ടിവി നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖിലും മൊസൂളിലും സൈന്യം ഭീകരരെ തുടച്ചു നീക്കി മുന്നോട്ട് നീങ്ങുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ഐഎസ് പോരാളികള്‍ക്ക് ആകുന്നില്ല. ഈ സാഹചര്യം മനസിലാക്കിയാണ് ബാഗ്ദാദി വിദേശ പോരാളികളോട് രാജ്യം വിട്ടു പോകാന്‍ ബുധനാഴ്ച ആവശ്യപ്പെട്ടത്.

72ഓളം വരുന്ന വിദേശ വനിതാ ജിഹാദികള്‍ പൊട്ടിത്തെറിക്കുകയോ രാജ്യ വിടുകയോ ചെയ്യണം, ശത്രുക്കളുടെ മേല്‍ സ്വയം പൊട്ടിത്തെറിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ സ്വര്‍ഗത്തിലെത്തുമെന്നും ബാഗ്ദാദി വിദേശികള്‍ക്ക് വാഗ്ദാനം നല്‍കുന്നുണ്ട്. 10 മില്ല്യന്‍ ഡോളര്‍ വിലയിട്ടിരിക്കുന്ന ബാഗ്ദാദി എവിടെയാണ് തമ്പടിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. മൊസൂളിനും സമീപ പ്രദേശത്തുമുള്ള ഐഎസ് ഓഫീസുകള്‍ അടച്ചിടാനും ബാഗ്ദാദി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആക്രമണത്തില്‍ ഗുരുതരമായി ബാഗ്ദാദിക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ അതിസാഹസികമായി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

ഇറാഖില്‍ സൈന്യം ശക്തിയാര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ പല പ്രമുഖ ഐഎസ് നേതാക്കളും സിറിയയിലേക്ക് പലായനം ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 17 മുതല്‍ അമേരിക്കന്‍ സൈനിക സഹായത്തോടെ ഇറാഖ് സേന മൊസൂളില്‍ ആക്രമണം ശക്തമായി ആരംഭിച്ചിരുന്നു. മൊസൂളിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ഭൂരിഭാഗവും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.


എ എം

Share this news

Leave a Reply

%d bloggers like this: