ഐക്യരാഷ്ട്ര സഭയില്‍ ഒരു തമിഴ് നടനം: രജനികാന്തിന്റെ മകള്‍ ഐക്യരാഷ്ട്ര സഭയില്‍

ചെന്നൈ: തമിഴ്നാടിന്റെ സ്വന്തം താര രാജാവ് രജനികാന്തിന്റെ മകള്‍ ഐശ്വര്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ പ്രതേക ക്ഷണം ലഭിച്ചിരിക്കുകയാണ്. യു.എന്‍ ഗുഡ്വില്‍ അംബാസിഡര്‍ ആയ ഐശ്വര്യയ്ക്ക് അന്ത്രരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8-ന് ഐക്യരാഷ്ട്ര സഭയില്‍ നൃത്തം അവതരിപ്പിക്കാനാണ് അവസരം ലഭിച്ചിരിക്കുന്നത്. അമേരിക്കന്‍ തമിഴ് സംഘത്തിന്റെ പ്രതേക താത്പര്യ പ്രകാരം യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധിയാണ് ഐശ്വര്യയ്ക്ക് ഈ അവസരം സൃഷ്ടിച്ചു നല്‍കിയത്.

190 രാജ്യങ്ങളിലെ പ്രതിനിധികളെ സാക്ഷി നിര്‍ത്തിയാണ് ഐശ്വര്യ നൃത്ത ചുവടുകള്‍ വയ്ക്കുന്നത്. യു.എന്നില്‍ ആദ്യമായി സംഗീത കച്ചേരി നടത്തിയ എം.എസ് സുബ്ബലക്ഷ്മിയുടെ സ്വരത്തിലുള്ള കീര്‍ത്തനങ്ങള്‍ക്കായിരിക്കും ഐശ്വര്യ നൃത്തം ചവിട്ടുക. ഇതോടെ യു.എന്നില്‍ നൃത്തം അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്‍ഡ്യാക്കാരിയായി മാറും തമിഴ് യുവ നടന്‍ ധനുഷിന്റെ ഭാര്യ കൂടിയായ ഐശ്വര്യ.

എ എം

Share this news

Leave a Reply

%d bloggers like this: