കാലാവസ്ഥ വ്യതിയാന കോണ്‍ഫറന്‍സ് ഇന്ന് ഗാല്‍വേയില്‍ നടക്കും

ഗാല്‍വേ: ഗാല്‍വേയില്‍ ഇന്ന് നടക്കുന്ന കാലാവസ്ഥ വ്യതിയാന ഉന്നത കോണ്‍ഫറന്‍സില്‍ ഗാല്‍വേ ടി.ഡിയും, ജൂനിയര്‍ മിനിസ്റ്ററുമായ സീന്‍ കൈന്‍ അധ്യക്ഷത വഹിക്കും. പാരീസ് കാലാവസ്ഥ വ്യവസ്ഥയുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചകളും ഇന്ന് അവതരിപ്പിക്കപ്പെടും. ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ചുകൊണ്ടുവരുമെന്നു അയര്‍ലന്‍ഡ് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാന ഉച്ചകോടിയില്‍ ഉറപ്പു നല്‍കിയിരുന്നു.

കാര്‍ഷിക രംഗത് ഉപയോഗിക്കുന്ന കീടനാശിനികളും മറ്റും ജലത്തില്‍ ലയിച്ചു ചേര്‍ന്ന് ജലം മലിനീകരിക്കപ്പെടുന്നതും ജല ജീവികള്‍ വഴി മനുഷ്യ ശരീരത്തില്‍ എത്തുന്നതും ഇന്നത്തെ കോണ്‍ഫറന്‍സില്‍ മുഖ്യ പ്രതിപാദ്യമായിരിക്കും. കാര്‍ഷിക ഉപകാരങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്ന അനിയന്ത്രിതമായ ഗ്രീന്‍ ഡീസല്‍ ഉപയോഗം കുറച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും സമ്മേളനത്തില്‍ ഉന്നയിക്കപെടും. കന്നുകാലികളുടെ അവശിഷ്ടങ്ങളിലൂടെ പുറത്തു വരുന്ന മീഥേന്‍ ഗ്യാസ് ഹരിതഗൃഹ വാതകങ്ങളിലൊന്നാണ്. ഗതാഗത മേഖലയെക്കാള്‍ കൂടുതലായി ഹരിതഗൃഹ വാതകങ്ങള്‍ പുറത്തു വിടുന്നത് കാര്‍ഷിക മേഖലയാണ്.

ഗാല്‍വേയില്‍ കടല്‍ ജലനിരപ്പ് കൂടിവരുന്ന പ്രതിഭാസവും അന്തരീക്ഷ മലിനീകരണവും അഭേദ്യമായി ബന്ധപെട്ടു കിടക്കുന്നതിനാല്‍ ഈ വിഷയവും ഇന്ന് ചേരുന്ന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപെടുമെന്നു സംഘാടക ലോറ ടെന്നി അറിയിച്ചു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: