റിക്ഷാവാലകളെ പെട്ടെന്ന് തുരത്താനാവില്ലെന്ന് എന്‍.ടി.എ

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തില്‍ ഗതാഗത പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ റിക്ഷകള്‍ റോഡില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള സിറ്റി കൗണ്‍സിലിന്റെ തീരുമാനത്തിന് തിരിച്ചടി. മോട്ടോര്‍ വാഹന നിയമത്തിന്റെ പരിധിയില്‍പ്പെടാത്ത റിക്ഷകള്‍ നിരോധിക്കാന്‍ 2016 റോഡ് ട്രാഫിക് ആക്ട് ആണ് പ്രധാനമായും തടസ്സം നില്‍ക്കുന്നത്. ഇതിലെ സെക്ഷന്‍ 31 പ്രകാരം മോട്ടോര്‍ വാഹനങ്ങള്‍ അല്ലാത്തവയ്ക്ക് നഗരങ്ങളിലും പട്ടണങ്ങളിലും സഞ്ചരിക്കാനുള്ള അനുമതിയുമുണ്ട്. ഈ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നാലും ചോദ്യം ചെയ്യാനുള്ള നിയമ വ്യവസ്ഥയും ഉണ്ട്.

മോട്ടോര്‍ വാഹന പരിധിയില്‍ ഇല്ലാത്ത റിക്ഷകള്‍ക്ക് ലൈസന്‍സ് ഏര്‍പെടുത്തുകയോ, ഇന്‍ഷുറന്‍സ് ബാധകമാക്കുകയോ ചെയ്യാമെന്നു മാത്രമാണ് ഇവയെ നിയന്ത്രിക്കാനുള്ള ഏക പോംവഴിയെന്നു നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഗതാഗതവകുപ്പിനു നല്‍കിയ മറുപടിയില്‍ വിശദമാക്കി. നഗരത്തില്‍ രാത്രികാലങ്ങളില്‍ ധാരാളം യാത്രക്കാര്‍ റിക്ഷകള്‍ ആശ്രയിക്കാറുണ്ട്. ഈ വാഹനങ്ങള്‍ക്ക് പ്രത്യേക നിയന്ത്രണമില്ലാത്തതിനാല്‍ ഇത് കേന്ദ്രീകരിച്ച് മദ്യ മയക്കുമരുന്നു മാഫിയകളും പ്രവര്‍ത്തിക്കുന്ന വിവരം ഗാര്‍ഡ സിറ്റി കൗണ്‍സിലിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. റിക്ഷകള്‍ നിരോധിക്കാന്‍ ഗതാഗത മന്ത്രി ഷെയിന്‍ റോസ് നിയമ വിദഗ്ദ്ധരുടെ ഉപദേശം തേടിവരുന്നുണ്ട്.

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: