ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളെ പോലീസ് ഇനിയും പിടികൂടാത്തതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. ഈമാസം 27 മുതല്‍ ഡിജിപി ലോക്നാഥ് ബഹ്രയുടെ ഓഫീസിന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കാനാണ് ജിഷ്ണുവിന്റെ അച്ഛന്റെയും അമ്മയുടെയും തീരുമാനം.
മുഖ്യമന്ത്രി, ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഎം സുധീരന് എന്നിവരടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചകളിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് നിരാഹാരം ആരംഭിക്കുന്നത്. ജിഷ്ണു മരിച്ച് ഇത്രയും ദിവസം പിന്നിട്ടിട്ടും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
പ്രധാനപ്രതിയെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്ന നെഹ്രു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. നേരത്തെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അഞ്ച് ആവശ്യങ്ങളാണ് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ഉന്നയിച്ചത്.
എ എം