കോര്‍ക്ക് ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തില്‍ ഉപകരണങ്ങള്‍ ഇല്ല: രോഗികള്‍ പ്രതിസന്ധിയില്‍

കോര്‍ക്ക്: കോര്‍ക്കിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നേത്രരോഗ വിഭാഗം പ്രവര്‍ത്തനം നിലച്ച് മാസങ്ങളായിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് പരാതി. ഗ്രൂക്കോമ രോഗ നിര്‍ണ്ണയത്തിനുള്ള ഉപകരണം തകരാറിലായതിനാല്‍ ചികിത്സ തേടാനാവാതെ രോഗികള്‍ ബുദ്ധിമുട്ടുകയാണ്. ഒരിക്കല്‍ വന്ന തിരിച്ചു പോകേണ്ടി വന്ന രോഗികളില്‍ ഒരാള്‍ വീണ്ടും അപ്പോയിന്റ്മെന്റിന് ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

കണ്ണിലെ ഞരമ്പിനെ ബാധിക്കുന്ന ഗ്രൂക്കോമ രോഗം ബാധിച്ചവര്‍ ചികിത്സ തേടിയില്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടും. ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം 2400 രോഗികള്‍ക്ക് ഈ രോഗം സ്ഥിതീകരിക്കുകയും ചെയ്തിരുന്നു. ഈ രോഗ നിര്‍ണ്ണയത്തില്‍ ഓരോ വര്‍ഷവും 4800 പേരെയെങ്കിലും കോര്‍ക്ക് ആശുപത്രിയില്‍ പതിവാണ്. പുതിയ രോഗികളുടെ എണ്ണം ഒഴികെയുള്ള കണക്കാണിത്. ആശുപത്രിയില്‍ എത്തുന്ന നേത്ര രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഒഫ്താല്‍വോളജി വിഭാഗത്തിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 5 നേത്ര വിദഗ്ദ്ധര്‍ മാനേജ്മെന്റിനെ അറിയിച്ചിരുന്നു. നേത്ര രോഗ നിര്‍ണായ ഉപകരണം ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഉടന്‍ ലഭ്യമാകുമെന്നും ആശുപതി പ്രതികരിക്കുകയുണ്ടായി.

ഇത്രയും ഗുരുതരമായ രോഗ നിര്‍ണ്ണയത്തിനുള്ള ഉപകരണം ലഭ്യമാക്കാന്‍ ഇത്രയും താമസം നേരിടുന്നതിന്റെ കാരണത്തെ മനസിലാക്കുന്നില്ലെന്നു രോഗികള്‍ പറയുന്നു. ചിലര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ആരംഭിച്ചു കഴിഞ്ഞു. പൊതുജന ആരോഗ്യത്തിനു ഒരു വിലയും കല്‍പ്പിക്കാത്ത ആരോഗ്യവകുപ്പിന്റെ നിഷ്‌ക്രിയത്വത്തിനു ബലിയാടാകുന്ന രോഗികള്‍ കൂടിവന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

എ എം

Share this news

Leave a Reply

%d bloggers like this: