എന്‍ഡാ കെന്നി മേയ് വരെ പ്രധാനമന്ത്രിപദത്തില്‍ തുടരും

ഡബ്ലിന്‍: മേയ് വരെ എന്‍ഡാ കെന്നി ഭരണത്തിലിരിക്കുമെന്നു ഫൈന്‍ ഗെയ്ലിന്റെ മുതിര്‍ന്ന വക്താവ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. മേയില്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമായിരിക്കും പടിയിറക്കം. വടക്കന്‍ അയര്‍ലണ്ടില്‍ പുതിയ സര്‍ക്കര്‍ രൂപം കൊള്ളൂന്നതുവരെ ഭരണത്തില്‍ തുടരുമെന്നും എന്‍ഡാ തീരുമാനമെടുത്തു കഴിഞ്ഞു.

ബ്രേക്സിറ്റ് വിഷയത്തില്‍ തെരേസ മേയുടെ ചില തീരുമാനങ്ങള്‍ക്കുവേണ്ടി കാത്തുനില്‍ക്കുന്നതായും കെന്നി നേരത്തെ പത്ര മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദമാക്കിയിരുന്നു. സെന്റ് പാട്രിക് ഡേ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം യു.എസ്സില്‍ നിന്നും തിരിച്ചെത്തിയ ഉടന്‍ പദവിയില്‍ നിന്നും ഒഴിയുന്ന തീരുമാനമുണ്ടാകുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

യു.എസ്സില്‍ തന്റെ പ്രസംഗവേളയിലൊന്നും തന്നെ ഭരണത്തില്‍ നിന്നും ഒഴിയും എന്നുള്ള സൂചനപോലും എന്‍ഡാ നല്‍കിയിരുന്നില്ല. ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രശ്‌നങ്ങളും, വടക്കന്‍ അയര്‍ലന്‍ഡ് പ്രതിസന്ധിയും കൊടുമ്പിരികൊള്ളുമ്പോള്‍ പദവി ഒഴിഞ്ഞു പോകുന്നത് ഉത്തരവാദിത്വമില്ലായ്മയാണെന്നു കെന്നിക്ക് പാര്‍ട്ടിയില്‍ നിന്ന് ഉപദേശം ലഭിച്ചുവെന്ന വാര്‍ത്തയും പുറത്തുവന്നുകഴിഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: