പ്രളയബാധിത പ്രദേശത്താണോ താമസം; എങ്കില്‍ നിങ്ങള്‍ക്ക് 200 ,000 യൂറോ ലഭിക്കും

ഡബ്ലിന്‍: നിരന്തരമായ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ താമസമാക്കിയവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മറ്റു പരിഹാരമാര്‍ഗങ്ങള്‍ ഒന്നുമില്ലാതെ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് 2 ലക്ഷം യൂറോ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വസ്തുക്കള്‍ വില്‍ക്കാനോ, ഉപയോഗിക്കാനോ കഴിയാത്തവരും, ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്കുമാണ് ധനസഹായം ലഭിക്കുക. ജൂനിയര്‍ മിനിസ്റ്റര്‍ സീന്‍ കെന്നിയാണ് ആശയം ഉന്നതതല ചര്‍ച്ചക്ക് സമര്‍പ്പിച്ചത്. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ വിശദംശങ്ങള്‍ ലഭ്യമാകുമെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം.

നിര്‍ദിഷ്ട ധനസഹായം ഒരു നിര്‍ബന്ധിത കുടിയൊഴിപ്പിക്കലല്ല; മറിച്ച് താത്പര്യമുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാന്‍ അവസരവുമുണ്ട്. വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന അയര്‍ലണ്ടിലെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരാന്‍ തയ്യാറാക്കിയ പദ്ധതി ഒരു വിഭാഗം ജനങ്ങള്‍ക്ക് പ്രയോജനപ്രദമായിരിക്കും. കാരണം വെള്ളപ്പൊക്ക ബാധിത മേഖല ആയതുകൊണ്ട് വസ്തുക്കള്‍ വില്പന നടത്തി മറ്റൊരിടം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്ന സാമ്പത്തിക സഹായമാണിത്.

 

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: