പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കും- റിച്ചാർഡ് ബ്രൂട്ടൻ

ഡബ്ലിൻ: അയർലൻഡിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് വേണ്ടത്ര പരിജ്ഞാനം ഇല്ലെന്ന എ.സി.സി.എസ് പ്രസിഡന്റ് അന്റോനെറ്റി നിക്ക് ഗിയറൈറ്റിന്റെ പ്രസ്താവന വളരെ ഗൗരവപൂർവമാണ് കാണുന്നതെന്ന് ഐറിഷ് വിദ്യാഭ്യാസ മന്ത്രി റിച്ചാർഡ് ബ്രൂട്ടൺ. വിദ്യാർത്ഥികളിൽ പ്രത്യേക പരിഗണന ആവശ്യപ്പെടുന്ന കുട്ടികൾക്ക് അധികമായ ടീച്ചിങ് സ്പോർട്ട് ആവശ്യാനുസരണം അനുവദിക്കും. സെൻ കോഡിനേറ്റേഴ്‌സ് എന്നറിയപ്പെടുന്ന പ്രത്യേക വിദ്യാഭ്യാസത്തിൽ പരിശീലനം സിദ്ധിച്ചവരെ വേണം നിയമിക്കേണ്ടത്. മാത്രമല്ല 20 ശതമാനം സെൻ കോഡിനേറ്റർമാരെ ഉടൻ നിയമിക്കുകയും ചെയ്യും.

അധ്യാപകർ അവധിയിൽ പ്രവേശിക്കുമ്പോൾ പകരക്കാരായി എത്തുന്നവർ വേണ്ട രീതിയിൽ അധ്യാപക പരിശീലനം ആർജ്ജിക്കാത്തവർ ആയതിനാൽ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആണെന്ന നിക്കിന്റെ അഭിപ്രായത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. എ.സി.സി.എസ് അസോസിയേഷൻ സമ്മേളനത്തിനെത്തിയ 96 കമ്യൂണിറ്റി ആൻഡ് കോംപ്രിഹെൻസീവ് സ്‌കൂളുകളിൽ 4 എണ്ണം അധ്യാപക സമരം മൂലം അടച്ചുപൂട്ടേണ്ടി വന്ന സ്‌കൂളുകളും ആയിരുന്നു. യൂണിയനിൽ അംഗങ്ങളായ അധ്യാപകർ സമരം നടത്തുമ്പോൾ പകരക്കാരെ കിട്ടാതെ അനധ്യാപകരും അധ്യാപകർ ആയി മാറിയിരുന്നു.

അന്താരാഷ്ട്ര നിലവാരത്തിലെത്താൻ അയർലണ്ടിലെ വിദ്യാർത്ഥികൾക്ക് തടസ്സം നേരിടുന്നത് അധ്യാപകരുടെ പിടിപ്പുകേട് ആണെന്ന നിക്കിന്റെ വാദത്തെ പിന്തുണക്കുന്നതായും മന്ത്രി അറിയിച്ചു. ജൂനിയർ സെർട്ടിൽ ഇംഗ്ലീഷ്, ഗണിതത്തിനു പ്രാധാന്യം കൊടുക്കുന്നതോടൊപ്പം എഴുത്തിനും വായനക്കും പ്രാധാന്യം നൽകി ഭാഷാ പ്രാവീണ്യവും നേടിയെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട്.

 

 
ഡി കെ

Share this news

Leave a Reply

%d bloggers like this: