അയര്‍ലണ്ടില്‍ കഴിഞ്ഞ ദിവസം വെട്ടി നുറുക്കിയത് 7618 കുതിരകളെ; നിയമ വിരുദ്ധമായി കുതിരയിറച്ചി വില്‍പ്പന നടത്തുന്ന സംഘം വ്യാപകം

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ നിന്നും കയറ്റി അയച്ചത് 7618 കുതിരകളുടെ മാംസം. അയര്‍ലണ്ടിലെ, ഇംഗ്ലണ്ടിലും കുതിര ഇറച്ചി പ്രിയങ്കരമായ വിഭവമല്ലെങ്കിലും ലോകത്ത് ഒരു ബില്യണ്‍ ആളുകള്‍ ഇത് ഉപയോഗിക്കുന്നവരാണ്. 1990 മുതല്‍ ചൈന, റഷ്യ, സെന്‍ട്രല്‍ ഏഷ്യ, മെക്‌സിക്കോ, ഹോളണ്ട്, സ്വിറ്റ്‌സര്‍ലാന്റ്, ഇറ്റലി, ജപ്പാന്‍, ബെല്‍ജിയം, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങങ്ങളില്‍ ബര്‍ഗര്‍ ഉണ്ടാക്കാനും കുതിര റോസ്റ്റും ജനപ്രിയ ഭക്ഷ്യ വിഭവങ്ങളാണ്.

അയര്‍ലണ്ടില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുതിരകളെയാണ് പ്രധാനമായും ഇറച്ചിയാക്കി വില്പന നടത്തുന്നത്. അസുഖമുള്ളവയും ഇതിലുള്‍പ്പെടാറുണ്ട് . വെറ്റിനറി ഡോക്ടര്‍ പരിശോധിച്ച് ആരോഗ്യപരമായി നിലവാരം പുലര്‍ത്തുന്ന ജീവികളെയാണ് കശാപ്പുശാലകളില്‍ മാംസമാക്കി മാറ്റേണ്ടത്. എന്നാല്‍ ഒരു പരിശോധനയും കൂടാതെ അശാസ്ത്രീയമായ വെട്ടിനുറുക്കിയാണ് ഇവ കയറ്റി അയക്കുന്നത്. കുതിര മത്സരത്തിന് ഉപയോഗിക്കുന്ന കുതിരകളെയും കശാപ്പുകാര്‍ വിറ്റ് കാശാക്കി മാറ്റുന്നത് അയര്‍ലണ്ടിലെ സ്ഥിരം കാഴ്ചയാണ്.

ഒരു പ്രായം കഴിഞ്ഞാല്‍ കുതിരകള്‍ സാധാരണ അവശരാകും. ഇവക്കു മറ്റൊന്നിനും കഴിയാതെ വരുമ്പോള്‍ വന്യ ജീവി നിയമപ്രകാരം ഇവയെ മരണം വരെ സംരക്ഷിക്കുകയോ അല്ലെങ്കില്‍ ദയാവധത്തിനോ വിധേയമാക്കുകയോ ചെയ്യും. എന്നാല്‍ ഇത്തരം നിയമങ്ങള്‍ കാറ്റില്‍ പരാതി ഇവയെ ക്രൂരമായി കൊന്നു പണമാക്കുന്ന മാഫിയ സജീവമായി രംഗത്തുണ്ട്. കയറ്റി അയക്കുന്നതോടൊപ്പം ബീഫ് എന്ന പേരില്‍ പല ഭക്ഷ്യവിഭവങ്ങളിലും കുതിര ഇറച്ചിയും വില്പന നടത്തുന്നുണ്ട്.

അടുത്തിടെ അയര്‍ലന്‍ഡിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ബീഫ് ബര്‍ഗറില്‍ സ്വാദ് വ്യത്യാസത്തെ തുടര്‍ന്ന് ഭക്ഷ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നു. ഇത് ശാസ്ത്രീയമായി പരിശോധന നടത്തിയപ്പോള്‍ കുതിരയുടെ മാംസമാണെന്നു കണ്ടുപിടിക്കുകയും ചെയ്തിരുന്നു. കുതിരകളുടെ എണ്ണം കൂടിവരുന്നത് ഇറച്ചിമാഫിയകള്‍ ശരിക്കും മുതലെടുക്കുന്നുണ്ട്. അയര്‍ലണ്ടില്‍ കശാപ്പുശാലകള്‍ക്കുനേരെ ശരിയായ നിയന്ത്രണമോ നിരീക്ഷണമോ ഇല്ലാത്തത് ഇറച്ചി വിഭവങ്ങളുടെ ഗുണമേന്മയെ സാരമായി ബാധിക്കും.

അസുഖ ബാധിതരായ ജീവികളുടെ ശരീരത്തിലുള്ള വൈറസ്സുകളോ, ബാക്ടീരികളോ ചിലതു വേവിച്ചാല്‍ പോലും നശിക്കാത്തവ ആണ്. ഇവ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത് അപകടകരവുമാണ്. ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അറവു ശാലകളില്‍ സി.സി.ടി.വി നിര്‍ബന്ധമാക്കിയ ഫ്രാന്‍സിന്റെ നടപടി പ്രശംസനീയമാണ്. മാംസ ഭക്ഷണത്തിന്റെ നിലവാരം ഉയര്‍ത്താന്‍ അയര്‍ലണ്ടിലും ഇത് സാധ്യമാക്കാവുന്നതേ

 

ഉള്ളു.

എ എം

Share this news

Leave a Reply

%d bloggers like this: