വളര്‍ത്തു മൃഗങ്ങള്‍ക്ക് ഭക്ഷണവും, വെള്ളവുമില്ല; ഉടമക്ക് 2500 യൂറോ പിഴ ചുമത്തി

ഡബ്ലിന്‍: അഞ്ച് വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കുന്നതില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് ടിപ്പറേറിയയില്‍ നിന്നുള്ള നായുടെ ഉടമക്ക് ജില്ലാ കോടതി 2500 യൂറോ പിഴ ചുമത്തി. ഐ.എസ്.പി.സി.എ യുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒരു വീട്ടിലെ അഞ്ച് പട്ടികള്‍ക്ക് യഥാവിധം പരിചരണം ലഭിക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. വളര്‍ത്തുമൃഗങ്ങളുടെ പ്രാഥമിക ആവശ്യം പോലും നടപ്പാക്കാന്‍ കഴിയാത്ത ഉടമയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ഭക്ഷണവും, വെള്ളവും ശരീരായ വിധം ലഭിക്കാത്ത നായ്ക്കള്‍ക്ക് താമസിക്കാന്‍ നല്ല കൂടില്ല. മാത്രമല്ല ശുചിത്വമില്ലാത്ത ഇവയുടെ ദേഹത്ത് പുഴുക്കളും നിറഞ്ഞിരുന്നു. ശരിയായ വളര്‍ച്ച് ഇല്ലാതെ എല്ലും തോലുമായ പട്ടികളുടെ ദേഹത്ത് നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ അടുത്ത് ചെല്ലാന്‍ പോലും പരിശോധനക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇവയില്‍ രണ്ട് പട്ടികള്‍ക്ക് വായിലെ പല്ലും പരിപൂര്‍ണമായി നഷ്ടപ്പെട്ടതായി വെറ്റിനറി സര്‍ജന്‍ രേഖപ്പെടുത്തി. വെള്ളവും, ചെളിയും നിറഞ്ഞ രീതിയില്‍ പിടിച്ചെടുത്ത പട്ടികളെ ഉടന്‍ തന്നെ വെറ്റിനറി പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഇവയുടെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കാന്‍ കഴിഞ്ഞതെന്ന് ഐ.എസ്.പി.സി.എ ഇന്‍സ്പെക്ടര്‍ ലെയ്സി അറിയിച്ചു. ഇവയെ ശരിയായ രീതിയില്‍ പരിപാലിക്കുന്നവര്‍ക്ക് പട്ടികളെ കൈമാറാനും കോടതി ഉത്തരവിട്ടിരിക്കുകയാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: