സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വ്യക്തികളുടെ വൈകാരിക തലത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു

ഗാല്‍വേ: വ്യക്തി ജീവിതങ്ങളെ സമൂഹമാധ്യമങ്ങള്‍ എത്രമാത്രം സ്വാധീനിക്കു എന്ന വിഷയത്തില്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ഗാല്‍വേ യൂണിവേഴ്‌സിറ്റിയുടെ കെര്‍നെസ്സ് സ്‌കൂള്‍ ഓഫ് ബിസിനസ്സ് ആണ് ഈ പരിപാടി ഒരുക്കുന്നത്. അടുത്ത തിങ്കളാഴ്ച രാവിലെ 9 .30 നു നടക്കുന്ന പരിപാടിയില്‍ വ്യക്തികളില്‍ വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടാകുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്കാണ് ചര്‍ച്ച ചെയ്യപ്പെടുക.

ജോലി സ്ഥലങ്ങളില്‍ സമൂഹമാധ്യങ്ങളുടെ ഉപയോഗം എന്ന വിഷയവും ചര്‍ച്ച ചെയ്യപ്പെടും. സാമൂഹ്യ ശാസ്ത്ര വിദഗ്ദ്ധരും, മാനസിക രോഗ വിദഗ്ദ്ധരും ക്ളാസ്സുകള്‍ നയിക്കുന്ന ഈ പരിപാടിയുടെ ഭാഗമാകാന്‍ നേരത്തെ രജിസ്ട്രേഷന്‍ നടത്തണം. സാമൂഹ്യ തലത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ വിഷയത്തില്‍ ശാസ്ത്രീയമായ നിരീക്ഷണത്തിലൂന്നിയ ക്ളാസ്സുകളും, ചര്‍ച്ചകളും നടത്തപ്പെടും. പങ്കെടുക്കുന്നവര്‍ക്ക് മാനസിക ആരോഗ്യം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാനും, വിദഗ്ദ്ധരുമായി സംവദിക്കാനും അവസരമുണ്ടാകും.
എ എം

Share this news

Leave a Reply

%d bloggers like this: