ഗാള്‍വേയിലെ ലോക്കല്‍ എന്റര്‍പ്രൈസ് നല്‍കിവരുന്ന തൊഴിലുകളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്

ഗാല്‍വേ: 2015 -ല്‍ ഗാള്‍വേയില്‍ 87 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച ലോക്കല്‍ എന്റര്‍പ്രൈസസ് ഓഫീസ് 2016 -ല്‍ അത് 79 എണ്ണമായി കുറഞ്ഞു. എല്‍.ഇ.ഒ വിന്റെ വാര്‍ഷിക സര്‍വേ പ്രസിദ്ധീകരിച്ച് തൊഴില്‍ മന്ത്രി മേരി മിഷാല്‍ ഓ കൊണാര്‍ ആണ് തൊഴിലുകള്‍ കുറയുന്ന കാര്യം എടുത്തു പറഞ്ഞത്. ഗാള്‍വേ സിറ്റിയിലും കൗണ്ടിയിലുമായി ആയിരത്തിലധികം ജോലി സൃഷ്ടിച്ച് ചരിത നേട്ടം നേടിയ എല്‍.ഇ.ഒ യുടെ പ്രവര്‍ത്തന ശൈലില്‍ ഒരേ സമയം ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടും ചെയ്തിരുന്ന കാര്യവും ചടങ്ങില്‍ പങ്കെടുത്ത മന്ത്രി മേരി മിഷാല്‍ ഓര്‍മ്മിപ്പിച്ചു.

ഗാള്‍വേയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന ഈ സ്ഥാപനം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ എന്തു സഹായ-സഹകരണവും നല്‍കാന്‍ തയ്യാറാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്റ്റാര്‍ട്ടപ്പുകളും, ചെറുകിട വ്യാപാര രംഗവും പ്രോത്സാഹിപ്പിക്കുന്ന എല്‍.ഇ.ഒ യ്ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതിനാല്‍ തൊഴില്‍ മേഖലയില്‍ ഇടപെടല്‍ നടത്താന്‍ പരിമിതികളുമുണ്ടായി. എന്നാല്‍ തൊഴില്‍ വാഗ്ദാനം പാലിച്ചാല്‍ ഗാള്‍വേയിലെ ചെറുകിട വ്യാപാരത്തിന് സഹായം നല്‍കാന്‍ കഴിമെന്ന പ്രതീക്ഷയിലാണ് എല്‍.ഇ.ഒ.

 

 
എ എം

Share this news

Leave a Reply

%d bloggers like this: