കാഴ്ച ശക്തി നഷ്ടമായവര്‍ക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാം: ഹൈക്കോടതി

ഡബ്ലിന്‍: കാഴ്ചശക്തി ഇല്ലാത്തവര്‍ക്കും മറ്റുള്ളവരെപ്പോലെ വോട്ടവകാശമുണ്ടെന്ന് ഡബ്ലിന്‍ കോടതി വിധി. കാഴ്ചശക്തിയില്ലാത്തവരുടെ ജനാധിപത്യ അവകാശം അപൂര്‍ണമാണെന്ന് കാണിച്ച് ഡബ്ലിന്‍ സ്വദേശിയുടെ കേസിലാണ് വിധി പുറത്തു വന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രിസൈഡിങ് ഓഫീസറുടെയോ, വിശ്വസ്തമായ മറ്റൊരു സേവനമോ ആണ് കാഴ്ച ഇല്ലാത്തവര്‍ ഉപയോഗപ്പെടുത്തേണ്ടത്. ഇവര്‍ക്ക് സ്വന്തമായി ബാലറ്റ് ഉപയോഗിക്കാന്‍ അനുമതിയില്ല. പൗരന്റെ വോട്ടവകാശത്തിന്മേലുള്ള അപൂര്‍ണ്ണതയാണ് ഇത് കാണിക്കുന്നതെന്ന് വാദിച്ചപ്പോള്‍ ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുമ്പോള്‍ മാത്രമാണ് പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ബ്ലൈന്‍ഡ്നസ്സ് ഓഫ് അയര്‍ലന്‍ഡ് സി.ഇ.ഓ ക്രിസ് വൈറ്റ് പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ കാഴ്ച ശേഷി ഇല്ലാത്തവര്‍ക്ക് വോട്ടിങ് മെഷീനുകളും, ബാലറ്റുകളും ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനം നിലവിലുണ്ട്. അയര്‍ലണ്ടിലും ആ പാത പിന്തുടര്‍ന്നാല്‍ തുല്യ നീതി എന്ന അവകാശം ഇക്കൂട്ടര്‍ക്കും ലഭ്യമാകും.

എ എം

Share this news

Leave a Reply

%d bloggers like this: