അയര്‍ലണ്ടില്‍ ആദ്യത്തെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം അടുത്തമാസം

ഈശോസഭ വൈദികനായിരുന്ന ജോണ്‍ സുള്ളിവനെ മെയ് 13 ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. അയര്‍ലണ്ടിലെ ഗാര്‍ഡിനര്‍ സ്ട്രീറ്റിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ വച്ചായിരിക്കും വാഴ്ത്തപ്പെട്ട പ്രഖ്യാപനം. അവിടെയാണ് അദ്ദേഹത്തിന്റെ ശവകുടീരമുള്ളത്. അയര്‍ലണ്ടില്‍ ആദ്യമായാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടക്കുന്നത്.

ഫാ.സുള്ളിവറിന്റെ മാധ്യസ്ഥം മൂലം അത്ഭുതകരമായ രോഗസൗഖ്യം ഡബ്ലിനിലെ ഡെലിയ ഫാര്‍ന്‍ഹാമിന് ലഭിച്ചതിനെ വത്തിക്കാന്‍ കഴിഞ്ഞ വര്‍ഷം അംഗീകരിച്ചിരുന്നു. മറ്റ് നിരവധിയായ രോഗസൗഖ്യങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ പ്രകടമാക്കിയിരുന്നു. ഐറീഷ് ഫ്രീ സ്റ്റേറ്റിന്റെ സ്ഥാപകനായ മൈക്കിള്‍ കോളിന്‍സിന്റെ അനന്തിരവന്റെ തളര്‍ന്നുപോയ കാലുകള്‍ ഫാ. സുള്ളിവന്റെ സ്പര്‍ശനത്താല്‍ രോഗസൗഖ്യം നേടിയത് അതില്‍ പ്രധാനപ്പെട്ടതാണ്.

പ്രൊട്ടസ്റ്റന്റ് പിതാവിന്റെയും കത്തോലിക്കാ മാതാവിന്റെയും മകനായി 1861 ല്‍ ഡബ്ലിനില്‍ വച്ചായിരുന്നു ജോണ്‍ സുള്ളിവന്റെ ജനനം. ലണ്ടനില്‍ ബാരിസ്റ്ററായി സേവനം ചെയ്തു വരവെയായിരുന്നു കത്തോലിക്കാ മതത്തിലേക്ക് അദ്ദേഹം കടന്നുവന്നത് പിന്നീട് ഈശോസഭാംഗമായി.

1933 ഫെബ്രുവരി 19 ന് ആയിരുന്നു അദ്ദേഹത്തിന്റെ മരണം. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1944 ല്‍ നാമകരണനടപടികള്‍ക്ക് ആരംഭം കുറിച്ചു. 2014 ലാണ് അദ്ദേഹത്തെ ധന്യപദവിയിലേക്കുയര്‍ത്തിയത്.

 

 
ഡികെ

 

Share this news

Leave a Reply

%d bloggers like this: