വിശുദ്ധവാരാചരണത്തിന് തുടക്കമായി, ഇന്ന് ഓശാനത്തിരുനാള്‍

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ലോകമെന്പാടും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ഇന്നു രാവിലെ ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണം നടക്കും. വെഞ്ചരിച്ച കുരുത്തോലയുമേന്തി നടക്കുന്ന പ്രദക്ഷിണത്തില്‍ വിശ്വാസികള്‍ അണിചേരും.

ഇതോടെ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയിര്‍പ്പിന്റെയും ദിവ്യസ്മരണ പുതുക്കുന്ന വിശുദ്ധവാരാചരണത്തിന് തുടക്കമാകും. എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും ഓശാന ഞായര്‍ മംഗളങ്ങള്‍…

Share this news

Leave a Reply

%d bloggers like this: