കുട്ടികളെയും, കൗമാരക്കാരെയും ചികിത്സിക്കാന്‍ മാനസികാരോഗ്യ വിദഗ്ദ്ധര്‍ വളരെ പരിമിതം

ഡബ്ലിന്‍: കമ്യൂണിറ്റി ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസുകളില്‍ മാനസികാരോഗ്യ വിദഗ്ദ്ധരുടെ 82 പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ആത്മഹത്യ പ്രേരണയുള്ള കുട്ടികള്‍ വരെ ഇക്കൂട്ടത്തില്‍ ഉള്‍പെടും . ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസസിലാണ് ഒഴിവുകള്‍ ഉള്ളത്. 82 ഒഴിവുകളാണ് ആകെ ഒഴിഞ്ഞു കിടക്കുന്നതു.

കില്‍ഡെയര്‍, വികളോ, ഡബ്ലിന്‍ എന്നിവിടങ്ങളില്‍ 27 ഒഴിവുകളുണ്ട്. കോര്‍ക്കിലും, കെറിയിലും 8 സര്‍വീസുകളും, ഡോനിഗളിലും, സിലിഗോ കാവന്‍ മോനാഗനിലുമായി 9 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാനസിക ആരോഗ്യ രംഗത്തെ ഗുരുതരമായ പ്രശ്‌നമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് വിശദീകരിച്ചു.

റിക്രൂട്‌മെന്റ് നടപടികള്‍ കാര്യക്ഷമമല്ലാത്തതിനാലാണ് സൈക്യാര്‍ട്ടിസ്റ്റുമാരുടെയും, സോഷ്യല്‍ വര്‍ക്കര്‍മാരുടെയും ഒഴിവുകള്‍ നികത്താന്‍ കഴിയാത്തത്. ഐറിഷ് ആരോഗ്യ രംഗം അത്ര ആകര്‍ഷകമല്ലാത്തത് മൂലമാണ് നിയമന നടപടികള്‍ കാര്യമായി നടപ്പിലാക്കാത്തത് എന്ന് പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: