ഈസ്റ്റര്‍ ദിനത്തില്‍ കാറ്റും, മഴയും; കാലാവസ്ഥ പ്രക്ഷുബ്ധമായേക്കും

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. ഇപ്പോള്‍ കാണുന്ന തെളിഞ്ഞ ആകാശം ഇന്നും നാളെയും മേഘാവൃതമായേക്കും. തെക്കന്‍ കാറ്റിന്റെ വേഗത കൂടി വരുന്നതിനാല്‍ ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ വടക്കന്‍ ഭാഗങ്ങളില്‍ മഴയും, കാറ്റും പ്രതീക്ഷിക്കപ്പെടുന്നു. കോനാട്ടിലും, ആള്‍സ്റ്ററിലും മഴക്കും സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ ആഴ്ച ആരംഭിച്ചത് മുതല്‍ കാറ്റും ചാറ്റല്‍ മഴയും തെക്കന്‍ കൗണ്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഡബ്ലിന്‍, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ വലിയ മഴക്ക് സാധ്യതയില്ലെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുകയാണ്. ഗാള്‍വേയിലെ ചില ഭാഗങ്ങള്‍ ഒഴിച്ചാല്‍ പ്രധാനപ്പെട്ട നഗരങ്ങളില്‍ കാര്യമായ കനത്ത മഴക്കുള്ള ഭീഷണി ഇല്ലെന്നും മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട് ചെയ്തു. എങ്കിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്‌തേക്കാം. ഇന്ന് ഉച്ച തിരിഞ്ഞ് കാറ്റോടു കൂടിയ മഴ ഉണ്ടാകും. രാജ്യത്തെ കൂടിയ താപനില 9 മുതല്‍ 10 ഡിഗ്രി വരെയാണ്.

എ  എം

Share this news

Leave a Reply

%d bloggers like this: