കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ തിരക്കേറി: ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു.

കോര്‍ക്ക്: എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റില്‍ 460 പേര്‍ എത്തിയതിനാല്‍ ഇന്നലത്തെ ശസ്ത്രക്രിയകള്‍ മാറ്റിവെയ്ക്കേണ്ടി വന്നു. ആദ്യം ജെ.പി-മാരെ സന്ദര്‍ശനം നടത്തിയ ശേഷം അത്യാവശ്യമെങ്കില്‍ മാത്രം എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റില്‍ എത്താവുവെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് രോഗികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. നേഴ്സുമാരെയും, മിഡ്വൈഫുമാരെയും പരമാവധി ഉപയോഗപ്പെടുത്തിയാണ് ഇന്നലത്തെ തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.

കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ രണ്ടു മൂന്നു ദിവസം കൊണ്ട് അസാധാരണ തിരക്കാണ് അനുഭവപ്പെടുന്നത്. കോര്‍ക്കില്‍ പകര്‍ച്ചപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. പനിബാധിതരുടെ എണ്ണത്തിലെ വര്‍ദ്ധനവും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായി.

ഇന്നലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയവരില്‍ അധികവും പ്രായമായവര്‍ ആയിരുന്നുവെന്നു ആശുപത്രി വൃത്തങ്ങള്‍ പ്രസ്താവിക്കുന്നു. ഗൈനക്കോളജിക്കല്‍ സര്‍ജറി, ഒഫ്താല്‍മോളജി, പൊണ്ണത്തടി കുറക്കാനുള്ള ശസ്ത്രക്രീയ എന്നിവയാണ് മാറ്റിവെച്ചത്.

എ എം

Share this news

Leave a Reply

%d bloggers like this: