പ്രൈമറി തലത്തില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള പഠന രീതി ആവിഷ്‌കരിക്കുന്നു.

ഡബ്ലിന്‍: മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പഠന രീതി പ്രൈമറി തലത്തില്‍ നടപ്പില്‍ വരുത്തും. എജ്യൂക്കേറ്റ് ടുഗെതറും, ഹ്യൂമനിസ്റ്റ് അസോസിയേഷന്‍ ഓഫ് അയര്‍ലണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന എജുക്കേഷന്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമാണിത്. വിദ്യാര്‍ത്ഥികളെ മതേതരമായി ചിന്തിക്കാന്‍ പ്രാപ്തമാക്കുകയാണ് ഈ നെറ്റ് വര്‍ക്കിന്റെ പ്രധാന ലക്ഷ്യം.

മാനുഷിക പരിഗണനക്ക് വില കല്പിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇത്തരം പഠന ക്ളാസുകള്‍ക്ക് കഴിയുമെന്ന് പദ്ധതിയുടെ ഭാരവാഹിത്വം ഏറ്റെടുത്ത വിദ്യാഭ്യാസ സംഘടനകള്‍ ഉറച്ചു വിശ്വസിക്കുന്നു. മതേതര ചിന്തകള്‍ക്ക് രക്ഷിതാക്കള്‍ നല്‍കിവരുന്ന പ്രോത്സാഹനം പദ്ധതിക്ക് മുതല്‍ക്കൂട്ടായി മാറും. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയ വിവാഹങ്ങള്‍ 2013 മുതല്‍ നിയമപരമായി അയര്‍ലണ്ടില്‍ നടന്നുവരികയാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ 1500 ദമ്പതികള്‍ ഹ്യൂമനിറ്റസ് വെഡിങ് രീതി പിന്തുടര്‍ന്ന് വരികയാണ്.

2011-ന് ശേഷം 73 ശതമാനം വര്‍ദ്ധനവ് മതേതര ചിന്തകള്‍ക്ക് ഉണ്ടെന്ന് എച്ച്.എ.ഐ അംഗം ഫിലിപ്പ് ബെയര്‍ ചൂണ്ടിക്കാട്ടുന്നു. മതത്തെ തള്ളിപ്പറയുകയല്ല മറിച്ച് മാനുഷിക മൂല്യങ്ങളില്‍ അടിയുറച്ചുകൊണ്ടുള്ള ഒരു മാനസികാവസ്ഥ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുകയാണ് ഹ്യൂമാനിറ്റിസ് പഠന സംഹിതകള്‍.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: