എലിയുടെ വംശത്തില്‍പ്പെടുന്ന ഒരു തരം ജീവി വര്‍ഗം കോര്‍ക്കില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു

കോര്‍ക്ക്: കാഴ്ച്ചയില്‍ എലിയെ പോലെ തോന്നിപ്പിക്കുന്ന കോയ്പു എന്ന ജീവിവര്‍ഗ്ഗം കോര്‍ക്കില്‍ പെറ്റ് പെരുകുന്നു. കരയിലും ജലത്തിലും ജീവിക്കാന്‍ കഴിയുന്ന ഇവ വ്യാപകമായി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതായി പരാതി ഉയര്‍ന്നു കഴിഞ്ഞു. തെക്കന്‍ അമേരിക്കയില്‍ കണ്ടുവരുന്ന coypus
എന്ന ജീവിയാണ് അയര്‍ലണ്ടില്‍ കാണപെട്ടതെന്നു നാഷണല്‍ പാര്‍ക്ക് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ് അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും 10 എണ്ണത്തെ പിടികൂടിയതായി വന്യ ജീവി കേന്ദ്രം വ്യക്തമാക്കി. ഏകദേശം 5 മുതല്‍ 7 കിലോ വരെ ഭാരം വരും ഇവര്‍ക്ക്. ഒരു മീറ്റര്‍ നീളം വരുന്ന ഇവയ്ക്ക് നീളന്‍ വാലുകളാണുള്ളത്. കഴിഞ്ഞ ആഴ്ച്ച കോര്‍ക്കിലെ ലീ നദീതീരത്ത് കൊയ്പുവിനെ കണ്ടെന്നാണ് വിവരം.

ടിപ്പററി നദിയില്‍ നിന്നും ഈയിടെ ഇവയെ കണ്ടെത്തിയിരുന്നു. വ്യാപകമായി കൃഷി നശിപ്പിക്കുന്ന coypus ചെല്ലുന്നിടങ്ങളില്‍ വലിയ തുരങ്കങ്ങള്‍ ഉണ്ടാക്കാനും വൈദഗ്ധ്യമുള്ളവയാണ്. വളര്‍ത്തു മൃഗമായി അയര്‍ണ്ടിലെത്തിച്ച ശേഷം പിന്നീട് കാട്ടില്‍ ഉപേക്ഷിക്കപെട്ടവയാണ് പെറ്റുപെരുകി നാട്ടിലേക്കും നഗരത്തിലേക്കും ഇറങ്ങിയത്. നദീതടത്തിലെ സകല ചെടികളും മറ്റും ഇവര്‍ തിന്നുതീര്‍ക്കും. പക്ഷികളുടെ മുട്ടയും തിന്നുമെന്ന് പറയുന്നുണ്ട്. ഇത് കൂടാതെ നദീതടത്തില്‍ മാളങ്ങളുണ്ടാക്കി മണ്ണിന് പ്രശ്‌നമുണ്ടാക്കുകയും ചെയ്യുന്നു. ഇവയെ കണ്ടെത്തുന്നവര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശമുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: