കാല്‍പന്തിന്റെ ചരിത്രമുറങ്ങുന്ന കേരള നാടിന്റെ കുട്ടികള്‍ യൂറോപ്പില്‍ പന്ത് തട്ടാനിറങ്ങുന്നു

ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തിന് പുറമേ ഫുട്‌ബോളിന്റെ സ്വന്തം നാടെന്ന വിശേഷണവും സഹ്യന്റെ മടിത്തട്ടിലെ കേരങ്ങളുടെ മനോഹര ദേശത്തിനു ചേരും ,1956 മെല്‍ബണ്‍ ഒളിംപിക്‌സ് സെമിയിലെത്തിയ ഇന്ത്യന്‍ ടീമിലെ അബ്ദുല്‍ റഹ്മാന്റെ നാട്,തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പത്തു പൈസയ്ക്ക് സോഡാ വിറ്റു നടന്ന പില്‍ക്കാലത്ത് ലോക റിക്കാര്‍ഡിനുടമയായ വിജയന്റെ നാട് ,ബ്രിട്ടീഷ് ഭരണകാലത്ത് കറാച്ചിയിലെയും ബംഗാളിലെയും ടീമുകളെ കൊണ്ട് വന്നു ഫുട് ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ച മലബാറികളുടെയും കൊച്ചിക്കാരുടെയും തിരുവിതാംകൂറുകാരുടേയും നാട് ,ഇന്ത്യന്‍ ഫുട്‌ബോളിന് സത്യനെയും,ജോപോള്‍ അഞ്ചേരിയേയും, ഷറഫലിയെയും,പാപ്പച്ചനെയും ,മണിയെയും,റാഫിയേയും മറ്റനേകം പ്രതിഭകളേയും സംഭാവന ചെയ്ത നാട് ,ക്രിക്കറ്റിന്റെ ദൈവം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ജീവന്‍ നല്‍കിയ കേരള ബ്ലാസ്റ്റേര്‍സിന്റ നാട് ,ലോക ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ലോകത്തെങ്ങുമില്ലാത്ത ആവേശം വിതറുന്ന നാട് ,അതെ ഫുട്‌ബോള്‍ എവിടെയുണ്ടോ അവിടെ മലയാളിയുടെ മനസ്സുമുണ്ട് ,

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ നടക്കുമ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയിലൂടെയും ആകാശ വാണിയിലൂടെയും കൊല്ലം സ്റ്റേഡിയത്തിന്റെയും മഹാരാജസിന്റെയും ആരവങ്ങള്‍ ഏറ്റു വാങ്ങിയിട്ടുള്ള മലയാളികളുടെ പിന്മുറക്കാര്‍ ഇന്ന് ലോക ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന യൂറോപ്പിന്റെ മണ്ണില്‍ പന്ത് തട്ടാനിറങ്ങുന്നു,ജൂണ്‍ പതിനേഴിന് നടക്കുന്ന കേരളഹൗസ് കാര്‍ണിവലിനു മുന്നോടിയായി ജൂണ്‍ അഞ്ചിനാണ് കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള ഫുട്‌ബോള്‍മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത് ,അയര്‍ലണ്ട് ചെസ്സ് ടീമില്‍ കളിക്കുന്ന പൂര്‍ണിമ ജയദേവിനെ പോലെയോ ,ക്രിക്കറ്റ് ടീമിലെ സിമി സിംഗിനെ പോലെയോ ഉള്ള പ്രതിഭകളെ തിരിച്ചറിയുകയും വളര്‍ത്തിക്കൊണ്ടു വരാനുള്ള പ്രോത്സാഹനം നല്‍കുകയും ചെയ്യുക എന്ന നല്ല ഉദ്ദേശത്തോടുകൂടിയാണ് ഈ ഫുട്‌ബോള്‍ മത്സരം കേരളഹൗസ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളാ ഹൗസിന്റെ ആഭിമുഖ്യത്തില്‍ പ്രഥമമായി നടത്തപെടുന്ന കുട്ടികളുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ മാസം അഞ്ചാം തീയതി ബാങ്ക് അവധി ദിവസം രാവിലെ പത്തുമണി മുതല്‍ വാര്‍ഡ് ഇന്‍ഡോര്‍ ആസ്‌ട്രോ സ്റ്റേഡിയത്തില്‍ വച്ചു നടത്തപ്പെടുന്നു.

ആറു മുതല്‍ പത്തു വരെയും, പത്തു മുതല്‍ പതിനഞ്ചു വരെയും ഉള്ള രണ്ടു ഗ്രൂപ്പുകളില്‍ ഫൈവ് എ സൈഡ് ആയാണു കുട്ടികളെ തരം തിരിച്ചിരിക്കുന്നത്. M50 ഫിംഗ്ലസ് എക്‌സിറ്റില്‍ നിന്നും പത്തു മിനിട്ടു മാത്രം സഞ്ചരിച്ചാല്‍ സ്റ്റേഡിയത്തില്‍ എത്താം. കേരളാ ഹൗസിന്റെ എല്ലാ അഭ്യുദയ കാംഷികളെയും കുട്ടികളുടെ ഈ മെഗാ ടൂര്‍ണമെന്റ് കാണുന്നതിനും വരും തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും ഈ നമ്പറുകളില്‍ ബന്ധപ്പെടുക.

പവല്‍ കുറിയാക്കോസ് : (087)216 8440
സജീവ് ഡോണാബൈറ്റ് : (087) 912 9845
അലക്‌സ് ജേക്കബ് : (087) 123 7342
മാത്യൂസ് കുറിയാക്കോസ് : (087)794 3621
ജോമറ്റ് നോര്‍ത്ത് വുഡ് : (089) 247 9953
ജെ.കെ : (087) 635 3443

Share this news

Leave a Reply

%d bloggers like this: