പൊതുമേഖലാ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

നേഴ്സുമാര്‍ ഉള്‍പ്പെടെ 300,000 സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൊതുമേഖലാ യൂണിയനുകളും ഗവണ്‍മെന്റും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുന്നു. ശമ്പളം പുനഃസ്ഥാപിക്കുക, പെന്‍ഷന്‍ വര്‍ധനവ്, പുതിയ റിക്രൂട്ട്‌മെന്റിന് ശമ്പള സ്‌കെയില്‍ പുനഃപരിശോധിക്കുക, സാമ്പത്തിക പ്രതിസന്ധി കാലയളവില്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ക്ക് മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയിലുണ്ടാകും.

ജൂണ്‍ 2 നാണ് ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ പ്രതീക്ഷിക്കുന്നത്. ലാന്‍സ്ഡൗണ്‍ റോഡ് ഉടമ്പടി വിപുലീകരിക്കുന്നതിനാവശ്യമായ നടപടികള്‍ എടുക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു. ബ്രെക്‌സിറ്റ്, അന്താരാഷ്ട്ര വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയില്‍ നിര്‍ണ്ണായകമാകും. റിക്രൂട്ട്‌മെന്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഡോക്ടര്‍മാരുടെയും, നേഴ്‌സുമാരുടെയും യൂണിയനുകള്‍ ആവശ്യപ്പെടുന്ന ശമ്പള വര്‍ധനവ് ഗവണ്‍മെന്റ് കണക്കിലെടുക്കുമോ എന്ന് കണ്ടറിയാം.

ഉറപ്പായ പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ നിന്നും ഉയര്‍ന്ന തുക നല്‍കാന്‍ ആവശ്യപ്പെടുന്നതും വിവാദമാകുന്നുണ്ട്. കൂടുതല്‍ തൊഴില്‍ സമയം പോലുള്ള പരിഷ്‌കാരങ്ങള്‍ ഇല്ലാതാക്കുവാന്‍ യൂണിയനുകള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടും.

 

 
എ എം

Share this news

Leave a Reply

%d bloggers like this: