ഈജിപ്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ISIS ആക്രമണം; വെടിവെപ്പില്‍ 23 പേര്‍ കൊല്ലപ്പെട്ടു

ഈജിപ്തില്‍ ബസിനു നേരെ നടന്ന വെടിവെപ്പില്‍ 23 പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈജിപ്തിലെ പ്രധാന ക്രിസ്ത്യന്‍ വിഭാഗമായ കോപ്റ്റ്‌സ് വിഭാഗത്തിലുള്ളവരാണ് മരിച്ചവര്‍. മിന്യ നഗരത്തില്‍, ദേവാലയത്തിലേക്ക് പോകുകയായിരുന്ന വാഹനത്തിനു നേരെയാണ് ആക്രണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ല. ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ ഈജിപ്തില്‍ നിരവധി തവണ കോപ്റ്റ്‌സ് വംശജര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ഏപ്രില്‍ ഒമ്പതിന് നടന്ന രണ്ട് ചാവേറാക്രമണത്തില്‍ 46 പേരാണ് മരിച്ചത്. ആക്രമണത്തിനു പിന്നാലെ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ മാസം ഓശാന തിരുനാള്‍ ദിനത്തില്‍ സംഘടന നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നിരവധി ക്രൈസ്തവ വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു. ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് നേരെ തുടര്‍ന്നും ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് പേര് വെളിപ്പെടുത്താത്ത ജിഹാദി നേതാവ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈനിക, പോലീസ് ആക്രമണങ്ങള്‍ സംവിധാനങ്ങളുള്ള സ്ഥലങ്ങളും മുസ്ലീംകള്‍ ഒഴിവാക്കണമെന്നും അയാള്‍ തന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഈജിപ്തില്‍ ഇനിയും ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം നടത്തുവാന്‍ ഐഎസ് പദ്ധതിയിട്ടിട്ടുണ്ട് എന്നാണു ഈ മുന്നറിയിപ്പില്‍ നിന്നും വ്യക്തമായത്. ക്രിസ്ത്യാനികളാണ് തങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇരകളെന്ന് ഐഎസ് ഫെബ്രുവരി മാസത്തില്‍ പുറത്ത് വിട്ട ഒരു വീഡിയോയില്‍ വ്യക്തമാക്കിയിരിന്നു.

ക്രിസ്ത്യാനികള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയിട്ടും ഫ്രാന്‍സിസ് പാപ്പായുടെ ഈജിപ്ത് സന്ദര്‍ശനം മുടക്കുവാന്‍ ഐഎസിന് കഴിഞ്ഞില്ല. ഇക്കാര്യവും പരിഗണിച്ചു അക്രമം രൂക്ഷമാക്കാനായിരിക്കും തീവ്രവാദ സംഘടന ശ്രമിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. തന്റെ ഈജിപ്ത് സന്ദര്‍ശനത്തിനിടക്ക് അല്‍-അസ്ഹര്‍ സര്‍വ്വകലാശാലയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ തീവ്രവാദത്തെ അപലപിച്ചിരിന്നു. ക്രിസ്ത്യാനികളുമായി സൗഹാര്‍ദ്ദത്തില്‍ ജീവിക്കുവാന്‍ പാപ്പാ മുസ്ലീംകളോട് അഭ്യര്‍ത്ഥിക്കുകയുമുണ്ടായി.

https://youtu.be/1mYoaMh1e4w
എ എം

Share this news

Leave a Reply

%d bloggers like this: