ഐറിഷ് ഭവന വില കുതിക്കുന്നു; 2015 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവ്

ഈ വര്‍ഷം ഏപ്രില്‍ മാസം വരെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില 10.5 ശതമാനം വര്‍ധിച്ചതായി സിഎസ്ഒ യുടെപുതിയ കണക്കുകള്‍. ഡബ്ലിനിന് പുറത്തുള്ള പ്രദേശങ്ങളില്‍ വളരെ വേഗത്തിലാണ് വില വര്‍ധിക്കുന്നത്. 2015 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് മുതല്‍ ഏപ്രില്‍ മാസം വരെ 1.1 ശതമാനം വര്‍ധനവുണ്ടായി.

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഡബ്ലിന് പുറത്തുള്ള താമസ മേഖലകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.4 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 12 മാസ കാലയളവില്‍ ഭവന വില രാജ്യത്താകമാനം 13.4ശതമാനം വര്‍ധിച്ചു, ഡബ്ലിന് പുറത്തുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 16.3ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് ഭവന വിലയില്‍ ഏറ്റവും കുതിച്ചു ചട്ടം ഉണ്ടായതെന്ന് സിഎസ്ഒ വ്യക്തമാക്കുന്നു. ഇവിടെ 17.8 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. മിഡ്ലാന്‍ഡ് മേഖലയിലാണ് ഏറ്റവും കുറവ് വര്‍ച്ചയായ 9.3 ശതമാനം രേഖപ്പെടുത്തിയത്. അതേസമയം, ഡബ്ലിന്‍ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ ഏപ്രില്‍ മാസം വരെയുള്ള വിലയില്‍ 8.2 ശതമാനം വര്‍ധനവുണ്ടായി. ഡബ്ലിനില്‍ ഭവന വിലയില്‍ 8.1 ശതമാനം വര്‍ധനവും അപ്പാര്‍ട്ട്‌മെന്റുകള്‍ 8.6 ശതമാനം വര്‍ധനവും രേഖപ്പെടുത്തി.

ഡബ്ലിന്‍ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 11.1% വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായ – 2.3 ശതമാനം ഫിന്‍ഗാലിലും രേഖപ്പെടുത്തി. സിഎസ്ഒ കണക്കനുസരിച്ച് രാജ്യത്ത് ഒരു വീടിന് ശരാശരി വിപണി വില 247,771 യൂറോയാണ്. അയര്‍ലന്റിലെ മറ്റ് ഇടങ്ങളെ അപേക്ഷിച്ച് ഡബ്ലിനില്‍ ഒരു വീടിന്റെ ശരാശരി വില ഉയര്‍ന്ന് 400,305 യൂറോ ആയി നില്‍ക്കുന്നു.

ഡബ്ലിന്റെ നാലു ഭരണപ്രദേശങ്ങളില്‍ ഡണ്‍ ലോഗ്ഹയര്‍- റാത്ത് ഡൌണ്‍ പ്രദേശത്താണ് ഏറ്റവും വിലകൂടിയത്. ഇവിടെ ശരാശരി വില 563,011 യൂറോയാണ്. സൗത്ത് ഡബ്ലിനിലാണ് ഏറ്റവും ചിലവ് കുറഞ്ഞത്. ഇവിടുത്തെ ശരാശരി ഭവന വില 317,655 യൂറോയാണ്.

ഡബ്ലിന് കഴിഞ്ഞാല്‍ ഏറ്റവും ചെലവേറിയ പ്രദേശങ്ങള്‍ രാജ്യത്തെ കിഴക്കന്‍ മേഖലകളാണ്. ഇവിടുത്തെ വീടുകളുടെ ശരാശരി വില 247,358 യൂറോയാണ്. ഈ പ്രദേശത്ത് കോ വിക്ലോവിലാണ് ഏറ്റവും ചെലവേറിയത്, ഇവിടുത്തെ ശരാശരി വില 315,013 യൂറോയാണ്. വീട് വാങ്ങാന്‍ ഏറ്റവും വിലകുറഞ്ഞ പ്രദേശം അതിര്‍ത്തി മേഖലയാണ്, ഇവിടെ ശരാശരി വില 116,842 യൂറോയാണ്.

മിഡ് ലാന്‍ഡ് മേഖലയില്‍ ഏറ്റവും കുറഞ്ഞ പ്രദേശം ലോങ്ങ് ഫോര്‍ഡ് കൗണ്ടിയിലാണ് ഇവിടെ ശരാശരി വില, 88,837 യൂറോ ആണ്. കഴിഞ്ഞ രണ്ടു മാസത്തെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയുടെ വില താല്‍ക്കാലികമാണെന്നും അതുകൊണ്ടുതന്നെ പരിഷ്‌കരണത്തിന് വിധേയമാണെന്നും സിഎസ്ഒ ചൂണ്ടിക്കാട്ടി.

 

 

 
എ എം

Share this news

Leave a Reply

%d bloggers like this: