ഐറിഷ് സമ്പദ് വ്യവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് പ്രവചിച്ച് OECD

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി തുടരുന്ന ശക്തമായ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം തന്നെ കൂടുതല്‍ സുസ്ഥിരമായി വളരുമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് പറയുന്നു. അയര്‍ലന്റിലെ ഭവന വിലയില്‍ കുത്തനെയുള്ള വര്‍ദ്ധനവുണ്ടായെന്നും OECD പുറത്തുവിട്ട ഏറ്റവും പുതിയ സാമ്പത്തിക വിലയിരുത്തലില്‍ പറയുന്നു.

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ അവശ്യ വസ്തുക്കളുടെ ഡിമാന്‍ഡില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. ‘ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുവാന്‍ അധികാരികള്‍ തയ്യാറാകണം- OECD മുന്നറിയിപ്പ് നല്‍കുന്നു. അയര്‍ലന്റിലെ തൊഴില്‍ വിപണി കൂടുതല്‍ ശക്തമാകുമ്പോള്‍ വേതന സമ്മര്‍ദങ്ങള്‍ ശക്തമാകും, അത് പണപ്പെരുപ്പനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

രാജ്യത്തെ ബാങ്കിംഗ് സംവിധാനങ്ങള്‍ ഇപ്പോഴും ദുര്‍ബലമായിരിക്കുന്നുവെന്നും ഒഇസിഡി സെക്രട്ടറി ജനറല്‍ ഏഞ്ചല്‍ ഗൂറിയ പറഞ്ഞു. നിഷ്‌ക്രിയ ആസ്തി 17 ശതമാനത്തോളം വരും. ഇതില്‍ ഭൂരിഭാഗവും സ്വത്തു സംബന്ധമായതാണ്. ബ്രെക്ടിറ്റ് സാമ്പത്തിക നയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഉയര്‍ത്തിയ അനിശ്ചിതാവസ്ഥ സുസ്ഥിരതയ്ക്ക് അടിത്തറ പാകുകയും ആഴത്തില്‍ നിന്ന് സമ്പദ്ഘടനയെ അതിജീവിക്കുകയും ചെയ്യുന്നുണ്ടെന്ന് ഒഇസിഡി പറയുന്നു. സ്വകാര്യ കടബാധ്യത ഉയര്‍ന്നത് രാജ്യത്തിന്റെ പലിശനിരക്ക് ഉയര്‍ത്തുന്നതിന് ഇടയാക്കി. അതേസമയം, ആഗോള സാമ്പത്തിക രംഗം ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയിലാണെന് ഒഇസിഡി പറഞ്ഞു.

2018 ല്‍ 3.6 ശതമാനം വളര്‍ച്ച നേടുമെന്നാണ് ആഗോള സാമ്പത്തിക രംഗത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം 3.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പറഞ്ഞു. 2017-ലെ നേരത്തെ നിശ്ചയിച്ചിരുന്ന കണക്കനുസരിച്ച് മാര്‍ച്ചില്‍ അവസാനമായി കണക്കാക്കിയിരുന്ന 3.3% വളര്‍ച്ച മാത്രമായിരുന്നു. 2011 നു ശേഷം ഇത് മികച്ച പ്രകടനമാണ്.

എന്നിരുന്നാലും, 2008-09 സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പുള്ള വളര്‍ച്ചാനിരക്ക് പരിശോധിച്ചാല്‍ ഇപ്പോഴത്തേത് നിരാശാജനകമാണെന്ന് ഒഇസിഡി സെക്രട്ടറി ജനറല്‍ ഏഞ്ചല്‍ ഗൂറിയ പറഞ്ഞു. മെച്ചപ്പെട്ട സാമ്പത്തിക കാഴ്ചപ്പാടിലൂടെ വ്യാപാരവും നിക്ഷേപവും തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ വളര്‍ച്ച ഉറപ്പാക്കാന്‍ നിയന്ത്രണവും രൂപവത്കരണ നയങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്.

അതേസമയം മെച്ചപ്പെട്ട ജീവിത നിലവാരത്തിനായി തയാറെടുക്കുന്ന ജനങ്ങളുടെ പ്രതീക്ഷകള്‍ തൃപ്തിപ്പെടുത്തുന്നതിനും വരുമാനത്തിലെ അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിലും ഇപ്പോഴുള്ള വളര്‍ച്ച പാകമായിട്ടില്ല.

 

 

എ എം

Share this news

Leave a Reply

%d bloggers like this: