ഡബ്ലിനില്‍ നൂറോളം തൊഴിലവസരങ്ങള്‍ തുറന്ന് സ്മാര്‍ട്ട് ബോക്‌സ്

യൂറോപ്യന്‍ സമ്മാന വിതരണ കമ്പനിയായ സ്മാര്‍ട്ട്‌ബോക്‌സ് ഗ്രൂപ്പ് തങ്ങളുടെ ഭാവി വളര്‍ച്ചാ പദ്ധതിയുടെ ഭാഗമായി ഡബ്ലിനിലെ പുതിയ ഓഫീസിലേക്ക് 100 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ സ്മാര്‍ട്ട് ബോക്‌സ് 6.5 ദശലക്ഷം ഡോളര്‍ വിറ്റുവരവാണ് നടത്തിയത്.

താല്‍ബോത് സ്ട്രീറ്റില്‍ തുടങ്ങിയ ഡബ്ലിന്‍ ഓഫീസിലേക്ക് ആര്‍ ആന്‍ഡ് ഡി, ഉപഭോക്തൃ സേവനം, സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, വിതരണ ശൃംഖല തുടങ്ങിയ നിരവധി മേഖലകളില്‍ തൊഴിലവസരങ്ങള്‍ തുറന്നിട്ടുണ്ട്.

കമ്പനിയുടെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി ഓഫീസ് സ്ഥലം കൂടിയതായി കമ്പനി കൂട്ടിച്ചേര്‍ത്തു. ഇതോടെ ഇവിടുത്തെ ജീവനക്കാരുടെ എണ്ണം 500റായി വര്‍ധിക്കും.

ഐറിഷ് തൊഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ്, IDA യുടെ എന്റര്‍ടെയിന്‍മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ വിഭാഗവും ഈ വിപുലീകരണത്തെ പിന്തുണയ്ക്കുന്നു.

സ്മാര്‍ട്ട് ബോക്‌സ് നല്ല പ്രവര്‍ത്തനം കാഴ്ചവെയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും, രാജ്യത്തിന്റെ തൊഴില്‍ മേഖലയില്‍ ആവശ്യമായ മാറ്റങ്ങള്‍ കണ്ടെത്തുമെന്നും ജോബ്‌സ്, എന്റര്‍പ്രൈസസ് ആന്‍ഡ് ഇന്നൊവേഷന്‍ മന്ത്രി മേരി മിച്ചല്‍ ഓ’കോണര്‍ പറഞ്ഞു.

അയര്‍ലന്‍ഡില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ അംഗീകൃതമായ അന്താരാഷ്ട്ര അംഗീകാരമായും ഇവിടെയുള്ള വിദഗ്ദ്ധ തൊഴില്‍ സേവനത്തിനും നന്ദി പറയുന്നതെയായി ഐഡിഎ സിഇഒ മാര്‍ട്ടിന്‍ ഷാനഹാന്‍ അറിയിച്ചു. മറ്റ് അന്താരാഷ്ട്ര കമ്പനികള്‍ക്ക് ഇവിടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ സ്മാര്‍ട്ട് ബോക്‌സിന്റെ തീരുമാനം കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: