എനര്‍ജി റഗുലേറ്ററി കമ്മീഷനില്‍ കഴിഞ്ഞ വര്ഷം എത്തിയ പരാതികള്‍ 3,500

കഴിഞ്ഞ വര്‍ഷം ഊര്‍ജ്ജ നിയന്ത്രണ വിഭാഗത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് ഏകദേശം 3,500 പരാതികള്‍ ഉണ്ടായതായി എനര്‍ജി റഗുലേറ്ററി കമ്മീഷന്റെ കണക്കുകള്‍. ഗാര്‍ഹിക വാതകത്തിന് ഉപഭോക്താവില്‍ നിന്ന് 2,500 യൂറോ തെറ്റായി ചാര്‍ജ്ജ് ചെയ്ത കേസും ഇതില്‍ പെടുന്നു.

എനര്‍ജി റെഗുലേഷന്‍ (സി.ഇ.ആര്‍) ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഉപഭോക്താക്കളുടെ കോളുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും, ഊര്‍ജ്ജ, ജല മേഖലയിലെ യൂട്ടിലിറ്റി കമ്പനികളുമായി ഇടപഴകുന്നതിന് അവരുടെ അവകാശങ്ങള്‍ ജനങ്ങളെ അറിയണമെന്ന് നിര്‍ദ്ദേശിക്കുന്നു.

2016 ല്‍ ഉപഭോക്താക്കളില്‍ നിന്നും 3,392 പുതിയ കോളുകള്‍ CER യിലേക്ക് എത്തി. 2015 ല്‍ ഉപഭോക്താക്കളില്‍ നിന്നുള്ള കോളുകളേക്കാള്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിയതായി കമ്മീഷന്‍ വക്താവ് പറഞ്ഞു. ഉപഭോക്താക്കള്‍ ഉയര്‍ത്തുന്ന ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളാണ് ബില്ലുകള്‍, വിതരണക്കാര്‍, അല്ലെങ്കില്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍, എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍. ഇതോടൊപ്പം മീറ്റര്‍ പ്രശ്‌നങ്ങള്‍, ജലത്തിന്റെ ലീക്ക്, ഒഴുകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയുമുണ്ട്.

ഒരു കേസില്‍ ക്രോസ് ചെയ്ത മീറ്റര്‍ മൂലം ഒരു ഉപഭോക്താവിന് ഗ്യാസ് ഉപയോഗത്തിന് 2,500 യൂറോയാണ് തെറ്റായി ഈടാക്കിയത്. CER ന് പരാതി നല്‍കിയതിനെ തുടര്‍ന്ന് അയര്‍ലണ്ട് ഗ്യാസ് നെറ്റ്വര്‍ക്ക് അദ്ദേഹത്തിന്റെ മുഴുവന്‍ ബില്ലുകളും ഒഴിവാക്കി, 100 പൗണ്ട് സൌജന്യമായി കൊടുക്കുകയും തെറ്റ് പറ്റിയതിന് ക്ഷമാപണം നടത്തുകയും ചെയ്തു.

ഉപഭോക്താക്കളെ ലഭ്യമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നത് ന്യായമായതും ഉചിതവുമായ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളാണ്- ചില്ലറവ്യാപാരമേഖലയുടെ ഉത്തരവാദിത്തമുള്ള സി.ഇ.ആര്‍ കമ്മീഷണര്‍ അയോഫ് മെക്ക്വിള്ളി പറഞ്ഞു, വൈദ്യുതി, ജല ഉപഭോക്താക്കള്‍ CER ന് പരാതികള്‍ നല്‍കേണ്ടത് പ്രധാനമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അതിലൂടെ മാത്രമേ വിതരണക്കാര്‍ക്കും നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ക്കും ഉപഭോക്തൃ സേവനത്തെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം ഉണ്ടാവുകയുള്ളു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: