ഇന്ന് ശക്തമായ മഴയുണ്ടാകും; കോര്‍ക്ക്, കെറി എന്നിവിടങ്ങളില്‍ യെല്ലോ വാണിങ്

ഇന്ന് രാജ്യത്തെ പല ഭാഗങ്ങളിലും കനത്ത മഴയുണ്ടാകും, കോര്‍ക്ക്, കെറി എന്നിവിടങ്ങളില്‍ ഏറ്റവും മോശമായ രീതിയില്‍ മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സ്ഥലങ്ങളില്‍ ഇന്ന് രാത്രി എട്ട് മണി വരെ യെല്ലോ വാണിങ്ങും മെറ്റ് ഐറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച ഇടിയോട് കൂടിയ കനത്ത മഴ ഇന്ന് പകലും തുടരും. 25 മി.മി മുതല്‍ 40 മി.മി വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ കനത്ത മഴയും മൂടല്‍ മഞ്ഞും ഉണ്ടാകും.  ഉച്ചക്കുശേഷം ഇടിമുഴക്കവും ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

ഇന്ന് രാത്രിയും കനത്ത മഴ തുടരും, രാത്രിയില്‍ താപനില 8 മുതല്‍ 11 ഡിഗ്രി വരെ താഴുകയും ചെയ്യും. രാത്രിയോടെ മഴയ്ക്ക് ശമനമുണ്ടാകുമെന്നും അറ്റ്‌ലാന്റ്റിക് തീരത്ത് നിന്ന് മഴ മേഘങ്ങള്‍ ചിതറിപ്പോകുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.

നാളെ കൂടുതല്‍ സൂര്യപ്രകാശം ലഭിക്കും. ഉച്ചകഴിഞ്ഞ് തെക്കുപടിഞ്ഞാറന്‍ കൗണ്ടിയില്‍ ഒറ്റപ്പെട്ട മഴ ഉണ്ടാകാം. ഉയര്‍ന്ന താപനില 16 മുതല്‍ 19 ഡിഗ്രി വരെയാകും. നാളെ രാത്രിയും പലയിടങ്ങളിലും കനത്ത മഴയുണ്ടാകാം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: