തീവ്രവാദ ചിന്തകളുമായി നൂറ്റമ്പതോളം പേര്‍ ഇപ്പോഴും അയര്‍ലണ്ടിലുണ്ടെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍ ഭീകരരില്‍ ഒരാള്‍ അയര്‍ലന്‍ഡില്‍ താമസിച്ചുവരികയാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെ രണ്ടാമനും അയര്‍ലണ്ടില്‍ ഉണ്ടായിരുന്നുവെന്ന് ഐറിഷുകാരിയായ ആലിയ എന്ന യുവതിയുടെ വെളിപ്പെടുത്തല്‍. ഇയാളെ ഒരു കൂട്ടം ആളുകള്‍ക്കൊപ്പം താന്‍ ഡബ്ലിനിലും, ലീമെറിക്കിലും വെച്ച് കണ്ടിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 2015 -ല്‍ ഇവരില്‍ ചിലരുമായി തനിക്കു ബന്ധമുണ്ടായിരുന്നെന്നും ആലിയ വ്യക്തമാക്കി. ഒരിക്കല്‍ ഒരു ഗ്രൂപ്പ് ചര്‍ച്ചക്കിടെയാണ് ഇപ്പോള്‍ ലണ്ടന്‍ ആക്രമണത്തിനിടെ പോലീസ് വെടിവെയ്പ്പില്‍ മരിച്ചു വീണ ഖുറാം ഷഹാദ് ബട്ടിനെ കണ്ടുമുട്ടിയതെന്നും ഇവര്‍ പറയുന്നു.

മുന്‍പ് ജിഹാദിയുടെ ഭാര്യയായിരുന്ന ആലിയ ഇപ്പോള്‍ അയ്യാളെ ഉപേക്ഷിച്ച് സ്വര്യജീവിതം നയിക്കുകയാണ്. ഇസ്ലാമിന് വേണ്ടി പൊരുതാനായി കുഞ്ഞുങ്ങളെ ജനിപ്പിക്കുക എന്നതാണ് ഒരു ജിഹാദി ഭാര്യ ചെയ്യേണ്ടതെന്ന് ഇയാള്‍ പറഞ്ഞെന്നാണ് ആലിയ പറയുന്നു. ഇയാള്‍ 2.3 മില്ല്യണ്‍ യൂറോ വരുന്ന ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പില്‍ പ്രതിയാണെന്നും ആലിയ പറഞ്ഞു.

തീവ്രമായ മത ചിന്തകളില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നു ഈ ഗ്രൂപ്പില്‍ നിന്നും ആലിയ പിന്തിരിയുകയായിരുന്നു. ഐറിഷ് മുസ്ലിം പീസ് ആന്‍ഡ് ഇന്റഗ്രേഷന്‍ കൗണ്‍സിലിന്റെ വെസ്റ്റ് ഡബ്ലിനിലെ മുസ്തഫ ഇസ്ലാമിക് സെന്റര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍ താന്‍ പരിചയപ്പെട്ട സംഘം സര്‍ട്രിയയില്‍ താമസമാക്കിയിരുന്നതായും അവര്‍ ഓര്‍ക്കുന്നു. ഈ സംഘം സംസാരിച്ചിരുന്ന ഭാഷ തനിക്ക് മനസിലായില്ലെന്നും ഇവര്‍ ഭീകരവാദ പ്രവര്‍ത്തകര്‍ ആയിരുന്നെന്നു താന്‍ അറിഞ്ഞിരുന്നില്ലെന്നും ആലിയ വ്യക്തമാക്കി.

തിരിച്ചറിയായാനാവാത്ത വിധം മുഖം മറച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ആലിയ എത്തിയത്.ഇത്രയും പറഞ്ഞതില്‍ തന്റെ ജീവനു ഭീഷണിയുണ്ടാകുമോയെന്നു ഭയമുണ്ടെന്നും ആലിയ വെളിപ്പെടുത്തി. യു.കെ.യിലുള്ള മതതീവ്രവാദികള്‍ അയര്‍ലണ്ടിനെ ഇടത്താവളമാക്കുകയാണെന്ന് ഇവര്‍ പറഞ്ഞു പ്രത്യേകം പേപ്പറുകളൊന്നും കൂടാതെ നോര്‍ത്ത് വഴി കടക്കാമെന്നത് ഇതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

ഇവര്‍ സംഘം ചേര്‍ന്ന് പലയിടങ്ങളിലും മീറ്റിങ്ങുകള്‍ നടത്തിയിരുന്നു. പക്ഷെ ആക്രമണത്തിന് പദ്ധതിയിട്ട കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും ഇവര്‍ പറഞ്ഞു. അയര്‍ലണ്ടില്‍ ഏകദേശം 150 പേര്‍ ഇത്തരം ഗ്രൂപ്പുകളായി ചേര്‍ന്ന് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. മത ചര്‍ച്ച എന്നതിലുപരി ഭീകരവാദത്തിലേക്ക് ഈ സംഘം ഉയര്‍ന്നത് ലണ്ടന്‍ ആക്രമണത്തോടെയാണ് താന്‍ മനസിലാക്കിയതെന്നും ഇവര്‍ വിശദമാക്കുന്നു.

 

 
ഡികെ

Share this news

Leave a Reply

%d bloggers like this: