ഭീകരര്‍ എവിടെ ഒളിച്ചിരുന്നാലും ഇനി കണ്ടു പിടിക്കും, സൈന്യത്തിന് കരുത്തായി റഡാര്‍

ഭൂഗര്‍ഭ കോട്ടകളിലും കാശ്മീരിലെ വീടുകളിലും ഒളിഞ്ഞിരിക്കുന്ന ഭീകരരെ കണ്ടു പിടിക്കാന്‍ സഹായകരമാകുന്ന അത്യാധുനിക റഡാര്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം ഒരുങ്ങുന്നു. യു.എസില്‍ നിന്നും ഇസ്രയേലില്‍ നിന്നുമാണ് പുതിയ റഡാര്‍ ഇന്ത്യ വാങ്ങുന്നത്.

അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ സംവിധാനം പരീക്ഷിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. മൈക്രോവേവ് തരംഗങ്ങളെ അടിസ്ഥാനമാക്കിയാണ് റഡാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവഴി പ്രത്യേക ചുമരുകള്‍ക്കുള്ളിലോ വീടുകള്‍ക്ക് അകത്തോ ഭൂഗര്‍ഭ അറയ്ക്കുള്ളിലോ ഒളിച്ചിരിക്കുന്ന ഭീകരരെ റഡാറിലൂടെ കൃത്യമായി കണ്ടുപിടിക്കാനാകും.

സൈനികരുടെ ഭാഗത്തെ ആള്‍നാശം പരമാവധി കുറച്ച്, പ്രഹരശേഷി കൂട്ടുകയാണു തന്ത്രം. ജനവാസ മേഖലയില്‍, നാട്ടുകാരെ കവചമാക്കുന്ന ഭീകരരെ കൃത്യമായി ലക്ഷ്യമിടാം എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. കാശ്മീര്‍ താഴ്വരയില്‍ ഇത്തരം റഡാറുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഹിസ്ബുള്‍ മുജാഹിദിന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ കാശ്മീരില്‍ മൂന്ന് തവണ പരിശോധന നടത്തിയതിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയത്. ഇതിന് മുമ്പ് രണ്ട് തവണ ഗ്രാമത്തിലെ എല്ലാ വീടുകളിലും പരിശോധന നടത്തിയിട്ടും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പുതിയ റഡാര്‍ സംവിധാനം നിലവില്‍ വരുന്നതോടെ സൈന്യത്തിന് തീവ്രവാദികളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.

 
ഡി കെ

Share this news

Leave a Reply

%d bloggers like this: