ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തെകുറിച്ച് അറിവുള്ളവര്‍ ബ്രിട്ടീഷ് പോലീസുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം

 

ഡബ്ലിന്‍: ലണ്ടന്‍ ബ്രിഡ്ജ് ആക്രമണ പരമ്പരകളെക്കുറിച്ച് നേരിട്ട് അറിവുകളുള്ളവരോ, അല്ലെങ്കില്‍ ആ സമയത്ത് കൂട്ടുകാര്‍ വഴിയോ മറ്റോ വ്യത്യസ്തമായ വിവരങ്ങള്‍ അറിഞ്ഞ ഐറിഷുകാര്‍ ലണ്ടന്‍ പോലീസുമായി ഉടന്‍ ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശം. ആക്രമണം നടത്താന്‍ ഭീകരവാദികള്‍ ട്രക്ക് വാടകക്ക് എടുക്കാന്‍ ശ്രമം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ഥമായ വിവരം അറിയുന്നവര്‍ അത് ഉടന്‍ പൊലീസിന് കൈമാറണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് സംഘടനാ ഏറ്റെടുത്തതോടെ അന്വേഷണം മറ്റു യൂറോപ്യന്‍ പോലീസ് ഏജന്‍സികളുടെ സഹകരണത്തോടെ മുന്നേറുകയാണ്. ആക്രമണവുമായി ബന്ധപ്പെട്ട ഏതു പ്രധാന വിവരവും കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായിരിക്കും. അയര്‍ലന്‍ഡിലെ ഗാര്‍ഡയും ബ്രിട്ടനോട് അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. അയര്‍ലണ്ടില്‍ താവളമുറപ്പിക്കുന്ന ഭീകരര്‍ യൂറോപ്പിന് വേണ്ടി ആക്രമണ പദ്ധതികള്‍ രൂപപ്പെടുത്തി വരുന്നതായി യൂറോപോളിന്റെ ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു. യൂറോപ്പിനെ ലക്ഷ്യം വെയ്ക്കുന്ന ഭീകരരെ നേരിടാന്‍ സുരക്ഷാ ഏജന്‍സികള്‍ പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ ധാരണയായിക്കഴിഞ്ഞു.

 

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: