തെരേസ മേയുമായി കൂടിക്കാഴ്ച നടത്താന്‍ വരേദ്കര്‍ ലണ്ടനിലേക്ക്; ബ്രെക്‌സിറ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്- ഇവ പ്രധാന വിഷയമാകും

അയര്‍ലണ്ട് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ്സ മെയുമായി ഡൗണിങ് സ്ട്രീറ്റില്‍ കൂടിക്കാഴ്ച നടത്തും. ‘അയര്‍ലണ്ടും ബ്രിട്ടനും തമ്മില്‍ നിലനില്‍ക്കുന്ന ഒത്തോരുമായും ശക്തമായ ബന്ധവും ഞാന്‍ പുതുക്കാന്‍ ആഗ്രഹിക്കുന്നു’. ലണ്ടനിലെ തന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി വരേദ്കര്‍ സൂചിപ്പിച്ചു. ‘വടക്കന്‍ അയര്‍ലണ്ട്, ഗവണ്‍മെന്റിന്റെ പുനര്‍നിര്‍മ്മാണ ആവശ്യകത, ബ്രെക്‌സിറ്റ് എന്നിവ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും. നമ്മുടെ പൌരന്മാരുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും എതിരായി വ്യാപാര മേഖലയിലും സമ്പദ്വ്യവസ്ഥയിലും ഉണ്ടാവാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളില്‍ നിന്ന് എങ്ങനെ ഒഴിവാക്കാനാകും എന്ന കാര്യങ്ങളും ചര്‍ച്ചയിലുണ്ടാക്കുമെന്ന് വരേദ്കര്‍ പറഞ്ഞു. .

അതേസമയം, വടക്കന്‍ അയര്‍ലണ്ടിലെ അധികാര പങ്കാളിത്തം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ സിന്‍ ഫേനും ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയും പുനരാരംഭിച്ചു. പുതിയ ഐറിഷ് വിദേശകാര്യമന്ത്രി സിമോണ്‍ കോവ്നി വടക്കന്‍ അയര്‍ലന്റിലെ സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് ബ്രോണ്‍ഷെയറുമായും മറ്റ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുമായും ബെല്‍ഫാസ്റ്റില്‍ കൂടിക്കാഴ്ച നടത്തും.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പിന്‍വാങ്ങുന്നത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. ബ്രിട്ടന്റെ എക്‌സിറ്റ് ബില്‍, ബ്രിട്ടനില്‍ ജീവിക്കുന്ന 3 ദശലക്ഷം യൂറോപ്യന്‍ യൂണിയന്‍ പൌരന്മാരുടെയും ഒരു ദശലക്ഷം ബ്രിട്ടീഷുകാരുടെയും അവകാശങ്ങള്‍, വടക്കന്‍ അയര്‍ലന്‍ഡും സ്വതന്ത്ര അയര്‍ലന്‍ഡും തമ്മിലുള്ള അതിര്‍ത്തി പങ്കിടല്‍, എന്നിങ്ങനെ മൂന്ന് പ്രധാന വിഷയങ്ങളിലായിരിക്കും ബ്രെക്‌സിറ്റിന്റെ ആദ്യ ഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അയര്‍ലണ്ടിന്റെ ഭാവിയില്‍ ലണ്ടന്‍, ബ്രസ്സല്‍സ്, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ നിര്‍ണായകമാണെന്ന് സിന്‍ ഫെയിന്‍ മേധാവി ജെറി ആഡംസ് പറഞ്ഞു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: